ബഹ്റൈനിൽ ഇനി 30 ദിവസം ഓണാഘോഷത്തിന്റെ നാളുകൾ:ഓണ സദ്യയും ആഘോഷങ്ങളുമായി ബിഎംസി ശ്രാവണ മഹോത്സവം 2025ന് കൊടിയേറ്റത്തോടെ ആരംഭം കുറിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്റൈനിൽ ഇനി 30 ദിവസം ഓണാഘോഷത്തിന്റെ നാളുകൾ:ഓണ സദ്യയും ആഘോഷങ്ങളുമായി ബിഎംസി ശ്രാവണ മഹോത്സവം 2025ന് കൊടിയേറ്റത്തോടെ ആരംഭം കുറിച്ചു.

ബഹ്റൈനിൽ ഇനി 30 ദിവസം ഓണാഘോഷത്തിന്റെ നാളുകൾ:ഓണ സദ്യയും ആഘോഷങ്ങളുമായി ബിഎംസി ശ്രാവണ മഹോത്സവം 2025ന് കൊടിയേറ്റത്തോടെ ആരംഭം കുറിച്ചു.


മെഗാമാർട്ട് അവതരിപ്പിക്കുന്ന 30 ദിവസം നീണ്ടു നിൽക്കുന്ന ബി എം സി ശ്രാവണ മഹോത്സവം 2025 –ന് ആഗസ്ത് 30 ശനിയാഴ്ച വൈകിട്ട് കൊടിയേറ്റത്തോടെ ആരംഭം കുറിച്ചു.ബിഎംസി അങ്കണത്തിൽ വൈകിട്ട് താലപ്പൊലിയുടെയും,ചെണ്ടമേളത്തിന്റെയും,മാവേലി മന്നന്റെയും അകമ്പടിയോടെയാണ് അതിഥികളെ വേദിയിലേക്ക് ആനയിച്ചത് . തുടർന്ന് മുഖ്യാതിഥി ബഹ്‌റൈൻ തൊഴിൽ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഹിസ് എക്സലൻസി അഹമ്മദ് അൽഹയ്ക്കി , വിശിഷ്ടാതിഥികളായി ബഹ്റൈൻ നോർത്ത് ഗവർണറേറ്റിലെ ഹെഡ്ഓഫ് ഇൻവെസ്റ്റ്മെന്റ് ഡെവലപ്മെൻറ് ഹിസ് എക്സലൻസി ഇസാം അൽഖയാത്,ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ്, രതീഷ് അസോസിയേറ്റ്സ് എം ഡി രതീഷ് പുത്തൻപുരയിൽ,ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് , ശ്രാവണ മഹോത്സവം 2025 കമ്മിറ്റി ചെയർമാൻ സുധീർ തിരുന്നിലത്ത് , ഓർഗനൈസിങ് കമ്മിറ്റി ജനറൽ കൺവീനർ ബിബിൻ വർഗീസ്, ചീഫ് കോഡിനേറ്റർ മണിക്കുട്ടൻ മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ , കൊടി ഉയർത്തിയതോടെ ബി എം സി യുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. . ശ്രാവണ മഹോത്സവം 2025 കമ്മിറ്റി ചെയർമാൻ സുധീർ തിരുന്നിലത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ മുഖ്യാതിഥി ഹിസ് എക്സലൻസി അഹമ്മദ് അൽ ഹെയ്ക്കി ഉത്ഘാടന പ്രസംഗം നടത്തുകയും ഏവർക്കും ഓണാശംസകൾ നേരുകയും ചെയ്തു.തുടർന്ന് ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറും ആയ ഫ്രാൻസിസ് കൈതാരത്ത് തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ ഏവർക്കും ഓണാശംസകൾ നേരുകയും, ശ്രാവണ മഹോത്സവം 2025 നായി പ്രവർത്തിക്കുന്ന മുഴുവൻ സംഘാടക സമിതി അംഗങ്ങളെയും അനുമോദിക്കുകയും,സമ്പൽസമൃദ്ധിയുടെയും ഐക്യത്തിന്റെയും ഐശ്വര്യത്തിന്റെയും ആഘോഷമായ ഓണം ബഹ്‌റൈൻ മീഡിയ സിറ്റി 30 ദിവസമാണ് ആഘോഷിക്കുന്നതെന്നും, ഓണത്തിൻറെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് അതിഥികൾക്ക് വിവരിക്കുകയും,ഇത്തവണ ശ്രാവണ മഹോത്സവം 2025 നുപിന്തുണ നൽകുന്ന മെഗാമാർട്ട് & മാക്രോ മാർട്ട് , ബി എ ഫ് സി , അൽ മറായി തുടങ്ങിയ എല്ലാ സ്പോൺസേഴ്സിനെയും, കാരുണ്യ തീരം, ലൈഫ് ഓഫ് കെയറിങ്, കെ എൻ ബി എ , കനോലി നിലമ്പൂർ, സിസ്റ്റേഴ്സ് നെറ്റ്‌വർക്ക് തുടങ്ങി പിന്തുണ നൽകുന്ന ചെറുതും വലുതുമായ ബഹറിനിലെ എല്ലാ സംഘടനകൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇസാം അൽഖയാത്, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ ബിനു മണ്ണിൽ വർഗീസ്, രതീഷ് അസോസിയേറ്റ് എംടി രെതീഷ് പുത്തൻപുരയിൽ, മണിക്കുട്ടൻ, എന്നിവർ ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് ചടങ്ങിൽ ശ്രാവണ മഹോത്സവം 2025 ഓണാഘോഷങ്ങളുടെ ഭാഗമായി ബഹ്റിനിലെ വിവിധ തൊഴിലിടങ്ങളിൽ ഉള്ള ആയിരത്തിലധികം തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്ന ഓണപ്പുട വിതരണത്തിൻറെ ഉദ്ഘാടനം, മുഖ്യാതിഥിയും മറ്റ് അതിഥികളും തൊഴിലാളികൾക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി വയനാട്ടിൽ പ്രവർത്തിക്കുന്ന ലൗഷോർ സാരഥികളായ യുഎ മുനീർ, അബ്ദുൽ അസീസ് എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. വയനാട് ജില്ലാ കെഎംസിസി ബഹ്റൈൻ ,സാമൂഹ്യപ്രവർത്തകൻ മോനി ഒടി കണ്ടത്തിൽ,ലൗഷോർ ബഹറിൻ ചാപ്റ്റർ രക്ഷാധികാരി കൂടിയായ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ ലൗ ഷോർ എന്ന സ്നേഹതീരത്തിനു വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ യു എ മുനീർ എടുത്തു പറയുകയും, അവിടുത്തെ കുട്ടികൾക്കായി ചെയ്യുന്ന നന്മയേറിയ പ്രവർത്തനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.ചടങ്ങിൽ മിമിക്രി താരവും കലാഭവൻ ജനറൽ സെക്രട്ടറിയുമായ കെ എസ് പ്രസാദ്,മിമിക്രി താരം സുമേഷ് എന്നിവരെയും മുഖ്യാതിഥി പൊന്നാടയണിയിച്ച ആദരിച്ചു.മുഖ്യാതിഥി അഹമ്മദ് അൽ ഹയ്ക്കി വിശിഷ്ടാതിഥികളായി പങ്കെടുത്തഇസാം അൽഖയാത് , , ബിനു മണ്ണിൽ വർഗീസ്,രതീഷ് പുത്തൻപുരയിൽ എന്നിവരെ ഫ്രാൻസിസ് കൈതാരത്ത് , സുധീർ തിരനിലത്ത് എന്നിവർ മെമെന്റോ നൽകി ആദരിച്ചു. ശ്രാവണ മഹോത്സവം 2025 കമ്മിറ്റി അംഗമായ തൻസീർ മനോഹരമായ കാരിക്കേച്ചർ പെയിൻറിംഗ് കെഎസ് പ്രസാദിന് ചടങ്ങിൽ സമ്മാനിക്കുകയും ചെയ്തു.നാലുമണിക്കൂറോളം നീണ്ട ശ്രാവണ മഹോത്സവം 2025 ഉദ്ഘാടന മാമാങ്കം മനോഹരമായി നിയന്ത്രിച്ച അവതാരകരായ കാത്തു സച്ചിൻ ദേവ്, രാജേഷ് പെരുങ്ങുഴി എന്നിവരെയും ബഹറിൻ മീഡിയയുടെ മെമെന്റോ നൽകി ചടങ്ങിൽ ആദരിച്ചു. കെ എസ് പ്രസാദിന്റെയും സുമേഷിന്റെയും നേതൃത്വത്തിൽ അരങ്ങേറിയ കോമഡി ഷോയും വേദിയിൽ ചിരിയുടെ മാലപ്പടക്കം തീർത്തു . കാണികൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ള സുമേഷിന്റെ അവതരണവും, ബഹറിൻ മീഡിയ സിറ്റി കുടുംബാംഗവും മിമിക്രി താരവുമായ രാജേഷ് പെരുങ്ങുഴി , കൊച്ചിൻ കലാഭവൻ ഡാൻസ് മാസ്റ്റർ പ്രശാന്ത് സോളമൻ, ബെറ്റ്സിന ടീച്ചർ തുടങ്ങിയവരെയും അണിനിരത്തി സുമേഷ് അവതരിപ്പിച്ച കോമഡി ഷോ വേദിയെ ചിരിയിൽ ആറാടിച്ചു. പൂജ ഡാൻസ്, വേദിയെ ചടുലമാക്കിയ സിനിമാറ്റിക് സോങ്സ്,ടീം ഗിസാനിയയുടെ ക്ലാസിക്കൽ ഫ്യൂഷൻ, കേരളത്തനിമയാർന്ന നിരവധി കലാ പരിപാടികൾ എന്നിവ ശ്രാവണ മഹോത്സവം 2025 ഓണാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിന് മിഴിവേകി.പരിപാടിയിൽ ശ്രാവണ മഹോത്സവം സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർമാൻ ഇ വി രാജീവൻ,ജോയിൻ്റ് കൺവീനർമാരായ അജി പി ജോയ്, നാസർ മഞ്ചേരി, റിജു ആൻഡ്രൂസ്,ജോയിൻ കോഡിനേറ്റർ മാരായ സലാം മമ്പാട്ടുമൂല, തോമസ് ഫിലിപ്പ്, മനോജ് പീലിക്കോട്,സ്പോൺസർഷിപ്പ് കമ്മിറ്റി ജോയിൻ കൺവീനർമാരായ രാജീവൻ സി കെ, സലിം നമ്പ്രാ , നിബു തോമസ്,ഇവൻ്റ് കോഡിനേറ്റർമാരായി ജേക്കബ് തേക്കുംതോട്, അശ്വതി മിഥുൻ, ശിവാംബിക, ഷക്കീല മുഹമ്മദലി, ഷിജോ തോമസ്, ജയേഷ് താന്നിക്കൽ, തൻസീർ, സിബി തോമസ്, ഷമീർ സലിം, ഹമീദ് കെ, മോബി കുര്യാക്കോസ്, ഷാജിൽ ആലക്കൽ ,അഡ്വൈസറി ബോർഡ് അംഗങ്ങളായ , മോനി ഒടി കണ്ടത്തിൽ, ഹുസൈൻ പിടി, സൈദ് ഹനീഫ്, അൻവർ നിലമ്പൂർ, ഗോപാലൻ വിസി, രഞ്ജിത്ത് കുരുവിള എന്നിവരും ബഹറിനി ലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും , ബിഎംസി കുടുംബാംഗങ്ങളും പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യയും ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ചടങ്ങിന് ശ്രാവണ മഹോത്സവം 2025 ജനറൽ കൺവീനർ ബിബിൻ വർഗീസ് നന്ദി രേഖപ്പെടുത്തി.
ശ്രാവണമഹോത്സവം 2025 നോടനുബന്ധിച്ച് മുൻവർഷങ്ങളിലെ പോലെ ഒക്ടോബർ 17 വെള്ളിയാഴ്ച ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായി ഓണസദ്യ നൽകുമെന്നും ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.ബഹറിനിലെ ചെറുതും വലുതുമായ വിവിധ സംഘടനകളും ആയി ചേർന്നുകൊണ്ട് സംഘടിപ്പിക്കുന്ന 30 ദിവസത്തെ ശ്രാവണ മഹോത്സവം 2025 ൽ നിരവധി ഓണ മത്സരങ്ങളും സംഘടിപ്പിക്കുന്നതാണ്.

Leave A Comment