മൈത്രി ബഹ്റൈൻ ഭക്ഷണ വിതരണം നടത്തി

മൈത്രി ബഹ്റൈൻ ഭക്ഷണ വിതരണം നടത്തി


പ്രവാചകൻ മുത്ത്നബി സ്വല്ലല്ലാഹു അലൈഹിവസല്ലമാ തങ്ങളുടെ ജന്മദിനത്തോട് അനുബന്ധിച്ച് മൈത്രി ബഹ്റൈൻ കാരുണ്യത്തിന്റെ പ്രവാചകൻ “എന്ന ശീർഷകത്തിൽ സെൻട്രൽമാർക്കറ്റിലെയും , സൽമാനിയ മെഡിക്കൽ കോളേജിലെയും ക്ലീനിംഗ് തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു.ഭക്ഷണം വിതരണത്തിന്റെ ഉത്ഘാടനം മൈത്രി മുഖ്യരക്ഷാധികാരിയും മുഖ്യാഥിതിയുമായ ജനാബ് റഹീം വാവാകുഞ്ഞു ഇടകുളങ്ങര നിർവഹിച്ചു.മൈത്രി പ്രസിഡന്റ് സലിം തയ്യിൽ, ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ചീഫ് കോഓർഡിനേറ്റർ സുനിൽ ബാബു,ചാരിറ്റി കൺവീനർ അൻവർ ശൂരനാട്, ജോയിന്റ് സെക്രട്ടറി ഷബീർ അലി, അസിറ്റന്റ് ട്രെഷർ ഷാജഹാൻ, മെമ്പർ ഷിപ്പ് കൺവീനർ റജബുദ്ദീൻ , എക്സിക്യൂട്ടീവ് അംഗങ്ങളായ അജാസ് മഞ്ഞപ്പാറ, അൻസാർ തേവലക്കര, ഷിറോസ്, നൗഷാദ് തയ്യിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി,ആശംസകൾ അർപ്പിച്ച് കൊണ്ട് ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ ഓ കെ കാസിം, എബ്രഹാം ജോൺ,,മൊയ്‌തീൻ പോയോളി, സൽമാൻ ഫാരിസ്, ഉമ്മർ പാനായിക്കുളം, കാസിം പാടത്തായിൽ, ലത്തീഫ് മരക്കാട്ട്, അനീഷ് , കബീർ എന്നിവർ സംസാരിച്ചു.

Leave A Comment