കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ നടപടി; നാല് പൊലീസുകാർക്ക് സസ്പെൻഷൻ

  • Home-FINAL
  • Business & Strategy
  • കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ നടപടി; നാല് പൊലീസുകാർക്ക് സസ്പെൻഷൻ

കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ നടപടി; നാല് പൊലീസുകാർക്ക് സസ്പെൻഷൻ


തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ  നാല് പൊലീസുകാരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പൊലീസുകാരെ സസ്പെൻഡ് ചെയ്യാൻ നേരത്തെ തൃശൂർ റേഞ്ച് ഡിഐജി ശുപാർശ ചെയ്തിരുന്നു. പ്രതികൾക്കെതിരെ വകുപ്പുതല നടപടികൾ തുടരാമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിയമോപദേശം ലഭിച്ചിരുന്നു.

എസ് ഐ നുഹ്‌മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആരോപണ വിധേയനായ മറ്റൊരു പൊലീസുകാരനായിരുന്ന ഷുഹൈർ തദ്ദേശവകുപ്പിലാണ് ജോലി ചെയ്യുന്നത്. അതിനാൽ വകുപ്പുതല നടപടിക്ക് സാദ്ധ്യമല്ല. നാല് പൊലീസുകാർക്കെതിരെ കോടതി ക്രിമിനൽ കേസെടുത്തിരുന്നു.

2023 ഏപ്രിൽ അഞ്ചിന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നിയമപോരാട്ടത്തിലൂടെ പുറത്തുവന്നതോടെയാണ് സത്യാവസ്ഥ മനസിലായത്. വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിനോട് സുജിത്ത് വിവരം അന്വേഷിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാതെ വന്ന എസ്‌ഐ നുഹ്‌മാൻ സുജിത്തിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. നുഹ്‌മാനെ കൂടാതെ സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരും സുജിത്തിനെ അതിക്രൂരമായി മർദ്ദിച്ചിരുന്നു.

 

Leave A Comment