ബഹ്‌റൈനിലെ അറിയപ്പെടുന്ന ജീവകാരുണ്യ സംഘടനയായ കാരുണ്യതീരം ബഹ്റൈൻ കുറഞ്ഞ വേതനക്കാർക്കുള്ള ഭഷ്യധാന്യ ഓണകിറ്റുകളും, ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ആയിരം പേർക്കുള്ള ഓണക്കോടി വിതരണത്തിൽ പങ്ക് ചേർന്ന് ഓണക്കോടി വിതരണവും ചെയ്തു.പ്രസിഡന്റ് സിബി കുര്യൻ തോമസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു സെക്രട്ടറി ദേവി ദിവ്യ സ്വാഗതം പറഞ്ഞു.ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് വിതരണ ഉൽഘാടനം നിർവഹിച്ചു.രതീഷ് പുത്തൻപുരയിൽ മുഖ്യഥിതിയായി. കാരുണ്യ തീരം ചെയർമാൻ അബ്ദുൽഹമീദ്,രക്ഷാധികാരികളായ ഗോപാലൻ വി.സി, ഇ വി രാജീവൻ, അൻവർ നിലമ്പൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സാമൂഹിക പ്രവർത്തകരായ മോനി ഒടിക്കണ്ടതിൽ, സുധീർ തിരുനിലത്ത്,കാത്തു സച്ചിൻദേവ്, മണിക്കുട്ടൻ ജി, അബ്ദുൽ മൻഷീർ, ഹുസൈൻ വയനാട്,അനീസ് ബാബു, സാജിദ് കരുളായി, ബിബിൻ വർഗീസ് എന്നിവർ സന്നിഹിതരായി.വൈസ് പ്രസിഡന്റ് സുനീഷ് എം എസ്, ജോയിന്റ് സെക്രട്ടറി വിമല പേരാമ്പ്ര, എന്റർടൈൻമെന്റ് സെക്രട്ടറി തൻസീർ, ജനറൽ കോർഡിനേറ്റർ മായ അച്ചു,എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ദിൽജിത്ത് പേരാമ്പ്ര,പ്രകീഷ് ബാല, ഷൈലജൻ ടി എം,ഷംല നാസർ എന്നിവർ നേതൃത്വം നൽകി. ചാരിറ്റി കൺവീനർ ഷറഫ് അലി കുഞ്ഞി നന്ദിയും പറഞ്ഞു.

