ബഹ്റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷമായ ശ്രാവണ മഹോത്സവം 2025ന്റെ ഭാഗമായി, ലൗഷോർ ബഹ്റൈൻ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി കുട്ടികളുടെ ആശ്രയ കേന്ദ്രമായി വയനാട്ടിൽ സ്ഥിതിചെയ്യുന്ന ലൗഷോറിലെ മക്കൾക്ക് വേണ്ടിയുള്ള ഓണഘോഷം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടിയിൽ വിശിഷ്ടാതിഥിയായി രതീഷ് അസോസിയേറ്റ്സ് എം ഡി രതീഷ് പുത്തൻപുരയിൽ, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ : ബിനു മണ്ണിൽ വർഗീസ്, ലൗഷോർ ജനറൽ സെക്രട്ടറി യു എ മുനീർ,ട്രഷറർ അസീസ് വയനാട് എന്നിവർ പങ്കെടുത്തു. ലൗഷോർ ബഹ്റൈൻ ചാപ്റ്റർ ചെയർമാനും,ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്,ലൗ ഷോർ ബഹ്റൈൻ ചാപ്റ്റർ രക്ഷാധികാരി കെ ടി ജോസ്, ലൗഷോർ ചാപ്റ്റർ പ്രസിഡൻ്റ് അൻവർ നിലമ്പൂർ, ജനറൽ സെക്രട്ടറി ജെ പി കെ തിക്കൊടി, ട്രഷറർ കാത്തുസച്ചിൻദേവ്,കോഡിനേറ്റർ ഹുസൈൻ വയനാട്,ശ്രാവണ മഹോത്സവം 2025 ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത് എന്നിവർ ഓണാഘോഷത്തിന് നേതൃത്വം നൽകി. മാനവികതയുടെ മഹത്തായ സന്ദേശം ഉണർത്തിക്കൊണ്ട്, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം ഉയർത്തിക്കൊണ്ട് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ നിരവധി കലാപരിപാടികളും ഒരുക്കിയിരുന്നു.

