11 കോടി രൂപയുടെ പ്രതിദിന വരുമാനം നേടി സർവകാല റെക്കോർഡ് കുറിച്ച് കെഎസ്ആർടിസി. ഓണ അവധികൾക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ ഇന്നലെയാണ് റെക്കോർഡ് വരുമാനം നേടിയത്. എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10 കോടി 19 ലക്ഷം രൂപയാണ് ഇന്നലെ കെഎസ്ആർടിസി നേടിയത്.ടിക്കറ്റിന് പുറമെ ലഭിച്ച വരുമാനവും ചേർത്താൽ 11 കോടി രണ്ട് ലക്ഷമായി പ്രതിദിന വരുമാനം ഉയരും.4,607 ബസുകളാണ് ഇന്നലെ ഓപ്പറേറ്റ് ചെയ്തത്.

