നൗക ബഹ്‌റൈൻ ബിഎംസിയുമായി സഹകരിച്ച്‌ മൂന്ന് മാസം നീണ്ട് നിൽക്കുന്ന സമന്വയം 25 സംഘടിപ്പിക്കുന്നു

  • Home-FINAL
  • Business & Strategy
  • നൗക ബഹ്‌റൈൻ ബിഎംസിയുമായി സഹകരിച്ച്‌ മൂന്ന് മാസം നീണ്ട് നിൽക്കുന്ന സമന്വയം 25 സംഘടിപ്പിക്കുന്നു

നൗക ബഹ്‌റൈൻ ബിഎംസിയുമായി സഹകരിച്ച്‌ മൂന്ന് മാസം നീണ്ട് നിൽക്കുന്ന സമന്വയം 25 സംഘടിപ്പിക്കുന്നു


കലയിലൂടെ ഹൃദയങ്ങളിലേയ്ക്ക് എന്ന മുദ്രാവാക്യത്തോടെ നൗക ബഹ്‌റൈൻ ബിഎംസിയുമായി സഹകരിച്ച്‌ മൂന്ന് മാസം നീണ്ട് നിൽക്കുന്ന സമന്വയം 25 സംഘടിപ്പിക്കുന്നു. ബിഎംസി ഹാളിൽ വെച്ച് നടന്ന സമ്മേളനത്തിൽ സമന്വയം 25 കലസാംസ്‌കാരിക പരിപാടിയുടെ ഉൽഘാടനം പ്രശസ്ത സാമൂഹിക പ്രവർത്തക കാത്തു സച്ചിൻ ദേവ് നിർവഹിച്ചു. നൗക ബഹ്‌റൈൻ സെക്രട്ടറി അശ്വതി മിഥുൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ ബിനുകുമാർ കൈനാട്ടി അധ്യക്ഷത വഹിച്ചു സംസാരിച്ചു. പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതരാത്ത്, മിനി മാത്യു, ഹേമ വിശ്വoഭരൻ, യു കെ. ബാലൻ, ഇ വി രാജീവൻ എന്നിവർ സംസാരിച്ചു.

തുടർന്ന് ബഹ്‌റൈനിലെ മുതിർന്ന മാധ്യമപ്രവർത്തക രാജി ഉണ്ണികൃഷ്ണൻ മോഡറെറ്ററായി നടന്ന പ്രവാസലോകത്തെ പെണ്ണനുഭവങ്ങൾ എന്ന പരിപാടിയിൽ ബഹ്‌റൈനിലെ സ്ത്രീകളുടെ പ്രവാസലോകത്തെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ടുള്ള ടോക്ക് ഷോ ബഹ്‌റൈനിലെ സാമൂഹികരംഗത്ത് ഒരു നവ്യാനുഭവമായി മാറി.ചടങ്ങിൽ സിനി ബിനുകുമാർ നന്ദി രേഖപ്പെടുത്തി.

Leave A Comment