വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളിലേക്ക് കയറിയ വിദ്യാർത്ഥിയുടെ ശരീരത്തിൽ തീപിടിച്ചു, ഗുരുതരപരിക്ക്

  • Home-FINAL
  • Business & Strategy
  • വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളിലേക്ക് കയറിയ വിദ്യാർത്ഥിയുടെ ശരീരത്തിൽ തീപിടിച്ചു, ഗുരുതരപരിക്ക്

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളിലേക്ക് കയറിയ വിദ്യാർത്ഥിയുടെ ശരീരത്തിൽ തീപിടിച്ചു, ഗുരുതരപരിക്ക്


കോട്ടയം: പെട്രോൾ ടാങ്ക് കയറ്റിവന്ന ഗുഡ്‌സ് ട്രെയിനിന്റെ മുകളിൽ കയറുന്നതിനിടെ ഒഎച്ച്ഇ ലൈനിൽ നിന്നു ഷോക്കറ്റ വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലാണ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടി രിക്കുകയായിരു ന്നു ട്രെയിൻ.

കടുത്തുരുത്തി ഗവ. പോളിടെക്‌നിക്കിൽ രണ്ടാംവർഷ കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥി അദ്വൈത് (17) നാണ് ഗുരുതരമായി പൊള്ളലേറ്റത്. എറണാകുളം കുമ്പളം സ്വദേശിയാണ്. ഗുരുതരമായി പൊള്ളലേറ്റ അദ്വൈതിന്റെ ശരീരത്തിലും വസ്ത്രത്തിലും തീപിടിച്ചതോടെ നാട്ടുകാർ ചേർന്ന് തീ തല്ലി കെടുത്തുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു.

 

Leave A Comment