സെൻട്രല്‍ ബാങ്ക് ഓഫ് ബഹ്റൈൻ പിന്തുണയോടെ ബഹ്‌റൈനില്‍ ‘ഫിൻടെക് ഫോര്‍വേഡ് 2025’ സംഘടിപ്പിക്കുന്നു.ഒക്ടോബർ 8, 9 തീയതികളില്‍ എക്സിബിഷൻ വേള്‍ഡ് ബഹ്റൈനില്‍ നടക്കും.ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ബഹ്റൈൻ ഇഡിബി) ആതിഥേയത്വം വഹിക്കുകയും ഇക്കണോമിസ്റ്റ് ഇംപാക്റ്റ് പ്രോഗ്രാം ചെയ്യുകയും ചെയ്യുന്ന എഫ്‌എഫ്25, സെൻട്രല്‍ ബാങ്ക് ഓഫ് ബഹ്റൈൻ (സിബിബി), ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബിടിഇഎ), ബഹ്റൈൻ ഫിൻടെക് ബേ എന്നിവയുടെ പിന്തുണയോടെയാണ് നടക്കുന്നത്. വർഷം തോറും ഫിൻടെക് ഫോർവേഡ്, ലോകമെമ്ബാടുമുള്ള ആഗോള വിദഗ്ധർ, ധനകാര്യ സ്ഥാപനങ്ങള്‍, റെഗുലേറ്റർമാർ, സാങ്കേതിക നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

