കാഠ്മണ്ഡു: നേപ്പാളിലെ ജെൻ സീ പ്രക്ഷോഭകർ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയെ ഇടക്കാല സർക്കാർ മേധാവിയായി തിരഞ്ഞെടുത്തു. ബുധനാഴ്ച അവർ ജെൻ സീ നടത്തുന്ന പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായിരുന്നു. പിന്നാലെയാണ് പുതിയ തീരുമാനം പുറത്തുവന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഭൂരിഭാഗവും യുവാക്കളടങ്ങുന്ന പ്രക്ഷോഭകർ കുറച്ചുകാലമായി നേപ്പാളിൽ അഴിമതിക്കെതിരെ പ്രചാരണം നടത്തിവരികയായിരുന്നു. പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ രാജിവയ്ക്കണമെന്നും ഒരു ദേശീയ സർക്കാരിന്റെ രൂപീകരണം ഉണ്ടാകണമെന്നും അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കെതിരെ കർശന നടപടി എന്നിവയായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ.
പ്രക്ഷോഭം രൂക്ഷമായതിന് പിന്നാലെ ഒലിയും അദ്ദേഹത്തിന്റെ സർക്കാരിലെ മറ്റ് മിക്ക മന്ത്രിമാരും രാജി സമർപ്പിച്ചു. സമ്മർദ്ദം ശക്തമായതോടെ നേപ്പാൾ പ്രസിഡന്റും സ്ഥാനമൊഴിഞ്ഞു. പുതിയ സർക്കാർ ഔദ്യോഗികമായി നിയമിതരാകുന്നതുവരെ, നേപ്പാളിലെ ഇടക്കാല സർക്കാരിനെ കർക്കി നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

