International

20 വർഷത്തെ ജയിൽവാസം കഴിഞ്ഞു ; ബലിപെരുന്നാൾ ദിനത്തിൽ ജൻമ നാട്ടിലെത്തി അബ്ദുൾ റഹീം

കോഴിക്കോട്: 20 വർഷത്തെ ജയിൽ വാസത്തിനുശേഷം ജൻമ നാട് കണ്ട് അബ്‌ദുൾ റഹീം. കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്‌ദുൾ റഹീം ബലിപെരുന്നാൾ ദിനത്തിലാണ് ജന്മനാട്ടിലെത്തിയത്. പുലർച്ചെ റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. നിറകണ്ണുകളോടെ വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിയ റഹീമിനെ കാത്ത് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമുണ്ടായിരുന്നു. ഇവർക്കൊപ്പം ആക്ഷൻ കൗൺസിൽ അംഗങ്ങളും ബോബി ചെമ്മണ്ണൂരും ചേർന്നാണ് റഹീമിനെ സ്വീകരിച്ചത്. ഇക്കഴിഞ്ഞ 19നാണ് റഹീമിന്റെ 20 വർഷത്തെ ശിക്ഷാ കാലയളവ് പൂർത്തിയായത്. 2006 നവംബറിലാണ് […]
Read More

മോഡലിംഗിൻ്റെ മറവിൽ വിദേശത്തേക്ക് മനുഷ്യക്കടത്ത്: മൂന്നു പേർ പിടിയിൽ

കൊച്ചി: മോഡലിംഗിന്റെ മറവിൽ സ്‌ത്രീകളെ വിദേശത്തേക്ക് കടത്തി പെൺവാണിഭം നടത്തിയ കേസിൽ മൂന്നു പേർ പിടിയിലായി. നിലവിൽ മൂന്ന് സ്‌ത്രീകളാണ് പരാതി നൽകിയിരിക്കുന്നത്. കേസിൽ അഞ്ചുപേരെ പ്രതിചേർത്തിട്ടുണ്ടെന്നാണ് വിവരം. ഇതിൽ മൂന്ന് പ്രതികളെ പിടികൂടി. ഒന്നാം പ്രതിയായ സിന്ധു വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മുംബയ് വിമാനത്താവളത്തിൽ വച്ചാണ് പിടിയിലായത്. രണ്ടാം പ്രതി അലീനയ്‌ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം അന്വേഷിച്ച് വരികയാണ്. കേസിൽ ഇനിയും പരാതികൾ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണത്തിനായി ഡിസിപി അശ്വതിയുടെ നേതൃത്വത്തിൽ പ്രത്യക […]
Read More

കഴിഞ്ഞവർഷവും നീറ്റ് ചോദ്യപേപ്പർ ചോർന്നതായി സൂചന

ന്യൂഡൽഹി: കഴിഞ്ഞവർഷവും നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി സൂചന . ഇക്കൊല്ലത്തെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി നേതാവ് ദിനേശ് ബിവാലിന്റെ അടുത്ത ബന്ധുക്കളായ ചിലർക്ക് കഴിഞ്ഞവർഷത്തെ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് കിട്ടിയതാണ് സംശയത്തിന് കാരണം. ഇതിൽ ചിലർക്ക് പ്ലസ് ടു ബോർഡ് പരീക്ഷയ്ക്ക് ശരാശരി മാർക്കുമാത്രമാണ് ലഭിച്ചത്. ഇവർക്ക് നീറ്റ് പരീക്ഷയിൽ എങ്ങനെ ഉയർന്ന റാങ്ക് നേടി എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ദിനേശ് ബിവാൽ,​സഹോദരൻ മംഗിലാൽ ബിവാൽ, മംഗിലാലിന്റെ മൂത്ത […]
Read More

സിബിഎസ്ഇ ഒമ്പത്, പത്ത് ക്ലാസുകളിൽ ഇനി മൂന്ന് ഭാഷകൾ നിർബന്ധം

ന്യൂഡൽഹി: രാജ്യത്തെ സിബിഎസ്ഇ സ്കൂളുകളിലെ ഒമ്പത്, പത്ത് ക്ലാസുകളിലെ ഭാഷാ പഠന സ്കീമിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ. പുതിയ വിജ്ഞാപന പ്രകാരം 2026 ജൂലൈ 1 മുതൽ ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷകളുടെ (ആർ1, ആർ2, ആർ3) പഠനം നിർബന്ധമായിരിക്കും. ഈ മൂന്ന് ഭാഷകളിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യൻ പ്രാദേശിക ഭാഷകളായിരിക്കണം എന്നും ബോർഡ് വ്യക്തമാക്കുന്നുണ്ട്. 2026-27 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് പുതിയ […]
Read More

കേരളം -ഗൾഫ് സർവിസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു

കൊച്ചി: കേരളത്തിൽനിന്ന് ഖത്തർ, ബഹ്റൈൻ, യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. കേരളത്തിലെ നാല് വിമാനത്താവളങ്ങൾക്ക് പുറമെ അമൃത്സർ, ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, ജയ്പുർ, ലഖ്നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിടങ്ങളിൽനിന്നും ഗൾഫ് മേഖലകളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 30-മുതലാണ് സർവീസുകൾ പുനരാരംഭിച്ചത്. ദുബൈ, അബുദാബി, റാസൽ ഖൈമ, ഷാർജ, അൽ ഐൻ, മസ്‌ക്കറ്റ്, ജിദ്ദ, റിയാദ്, ദമാം, ബഹ്റൈൻ, ദോഹ, […]
Read More

`ഇന്ന് വെടിയുണ്ടകൾ പായുന്നതു കാണാം’’: വെടിവയ്പ്പിന് മുൻപ് പ്രസ് സെക്രട്ടറി, വൈറൽ

` വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത പരിപാടിയിൽ വെടിവയ്പ്പ് ഉണ്ടാകുന്നതിനു മുൻപ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് നടത്തിയ പരാമർശം ചർച്ചയാക്കി സോഷ്യൽ മീഡിയ. ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നതു കാണാമെന്നായിരുന്നു കരോലിൻ ഫോക്സ് ന്യൂസ് ചാനൽ പ്രതിനിധിയോട് തമാശയായി പറഞ്ഞത്. ലെവിറ്റ്‌ പറഞ്ഞതിന്‌ പിന്നാലെ തൊട്ടുപിന്നാലെ വെടിവയ്പ്പ് നടന്നു. ഇതോടെയാണ് പ്രതികരണം ലോകം ശ്രദ്ധിച്ചത്‌. ട്രംപിന്റെ ആവേശം നിറയുന്ന പ്രസംഗത്തെ ഉദ്ദേശിച്ചാകാം ലെവിറ്റ്‌ അങ്ങനെ ഒരു പ്രയോഗം നടത്തിയത്‌. ‘ഇന്നത്തെ […]
Read More

ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്; അക്രമി അറസ്റ്റിൽ

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്. തുടർന്ന് ട്രംപിനെയും ഭാര്യ മെലാനിയയെും സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി.ഇന്നലെ രാത്രി വാഷിംഗ്ടൺ ഹിൽട്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ് അസോസിയേഷന്റെ അത്താഴ വിരുന്നിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. വൈസ് പ്രസി‌ഡന്റ് ജെ ഡി വാൻസും വിരുന്നിൽ പങ്കെടുത്തിരുന്നു. അത്താഴ വിരുന്നിനിടെ എട്ടോളം വെടിയൊച്ചകൾ കേട്ടുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പത്രപ്രവർത്തകർ, സെലിബ്രിറ്റികൾ, ദേശീയ നേതാക്കൾ തുടങ്ങിയവർ വിരുന്നിൽ സന്നിഹിതനായിരുന്നു. 2600ഓളം പേർ ചടങ്ങിലുണ്ടായിരുന്നതായാണ് വിവരം. സംഭവത്തിന് […]
Read More

മണിപ്പൂരിലും മ്യാൻമറിലും ഭൂകമ്പം; സുനാമി ഭീതിയിൽ ലോകം

ഇംഫാൽ: മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻ‌സി‌എസ്) അറിയിച്ചു. ഇന്ന് പുലർച്ചെ 5.59 നാണ് ഭൂകമ്പമുണ്ടായത്. കാംജോങ്ങിലാണ് പ്രഭവകേന്ദ്രം. ഉപരിതലത്തിന് 62 കിലോമീറ്റർ താഴെയാണ് ഭൂകമ്പം ഉണ്ടായത്. വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. മ്യാൻമറിൽ പുലർച്ചെ ഭൂകമ്പമുണ്ടായതിന് പിന്നാലെയാണ് മണിപ്പൂരിൽ ഉണ്ടായത്. മ്യാൻമറിൽ രാവിലെ 05:38 ന് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. ഇന്ത്യ-മ്യാൻമർ അതിർത്തിക്കടുത്തായാണ് മണിപ്പൂരിലെ കാംജോങ്ങ് സ്ഥിതി ചെയ്യുന്നത്. കൊളംബിയയിലും ഇക്വഡോറിലും രാവിലെ 7:52 […]
Read More

രണ്ടാഴ്ചത്തെ വെടിനിറുത്തലിന് തയാറെന്ന് ട്രംപ്

വാഷിംഗ്‌ടൺ: ഇറാനെ ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആക്രമണത്തിൽ നിന്ന് പിൻമാറി. ട്രംപിന്റെ ഭീഷണിക്കെതിരെ ലോക രാജ്യങ്ങളിൽ നിന്നും യു.എന്നിൽ നിന്നും യു,എസ് കോൺഗ്രസിൽ നിന്നും വ്യാപക എതിർപ്പുയർന്നതിന് പിന്നാലെയാണ് പിൻമാറ്റം. രണ്ടാഴ്ചത്തെ വെടിനിറുത്തലിന് തയ്യാറെന്ന് ട്രംപ് അറിയിച്ചു. ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന നിബന്ധനയും ട്രംപ് മുന്നോട്ടു വച്ചു. പാകിസ്ഥാന്റെ അഭ്യർത്ഥന പ്രകാരമാണ് ആക്രമണത്തിൽ നിന്ന് പിൻമാറുന്നതെന്നാണ് ട്രംപിന്റെ വിശദീകരണം. ഇറാനെതിരെയുള്ള അന്ത്യശാസനം രണ്ടാഴ്ച കൂടി നീട്ടണമെന്ന് പാക് […]
Read More

‘ഹോർമുസിൽ ഇന്ത്യൻ സുഹൃത്തുക്കൾ സുരക്ഷിത കരങ്ങളിൽ’; ഭയക്കേണ്ടെന്ന് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ‘ഇന്ത്യൻ സുഹൃത്തുക്കൾ’ ഭയക്കേണ്ട കാര്യമില്ലെന്ന് ഇറാന്റെ ഉറപ്പ്. പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇറാന്റെ പ്രതികരണം. ‘ഞങ്ങളുടെ ഇന്ത്യൻ സുഹൃത്തുക്കൾ സുരക്ഷിത കരങ്ങളിലാണ്. ഭയക്കേണ്ട കാര്യമില്ല’–ഇന്ത്യയിലെ ഇറാൻ എംബസി വ്യാഴാഴ്ച എക്സിൽ പറഞ്ഞു. ഇറാനും ഒമാനും മാത്രമാണ് ഹോർമുസ് കടലിടുക്കിന്റെ ഭാവി തീരുമാനിക്കാനാകുക എന്നും ട്വീറ്റിൽ പറയുന്നു. ഫെബ്രുവരി 28ന് ഇറാനും യുഎസും ഇസ്രയേലും തമ്മിൽ യുദ്ധമാരംഭിച്ചതിനു ശേഷം വളരെക്കുറച്ച് കപ്പലുകൾക്ക് മാത്രമാണ് ഹോർമുസിലൂടെ കടന്നുപോകാൻ ഇറാൻ അനുവദിച്ചിട്ടുള്ളത്. ഇന്ത്യ, ചൈന, റഷ്യ, […]
Read More