ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്: നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്: നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു

ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്: നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു


യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ സൗഹൃദ സന്ദർശനത്തിനായി ബഹ്റൈനിലെത്തി. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അല്‍ ഖലീഫ, ശൈഖ് മുഹമ്മദിനെയും അദ്ദേഹത്തെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും സാഖിർ എയർ ബേസില്‍ സ്വാഗതം ചെയ്തു.ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അല്‍ താനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ശൈഖ് മുഹമ്മദ് സൗഹൃദ സന്ദർശനത്തിനായി ബഹ്റൈനിലെത്തിയത്.അല്‍ സഖിർ കൊട്ടാരത്തില്‍ നടന്ന യോഗത്തില്‍ രാജാവിന്റെ മക്കളും ഇരു രാജ്യങ്ങളിലെയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തെക്കുറിച്ചും ഉഭയകക്ഷി സഹകരണം, ഏകോപനം, പൊതുവായ താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനായി ക്രിയാത്മക സംയുക്ത നടപടി എന്നിവ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും രാജാവും യുഎഇ പ്രസിഡന്റും ചർച്ച ചെയ്തു.ഖത്തറിനോടുള്ള യുഎഇയുടെ ഉറച്ച ഐക്യദാർഢ്യവും, അതിന്റെ പരമാധികാരം, പ്രദേശിക അഖണ്ഡത, ജനങ്ങളുടെ സുരക്ഷ എന്നിവ സംരക്ഷിക്കാൻ എടുക്കുന്ന എല്ലാ നടപടികള്‍ക്കുമുള്ള പിന്തുണയും ശൈഖ് മുഹമ്മദ് വീണ്ടും വ്യക്തമാക്കി.

ഈ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന്റെ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ മേഖലയിലെ സുരക്ഷ, സ്ഥിരത, സമാധാന സാധ്യതകള്‍ എന്നിവക്ക് ഭീഷണിയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Leave A Comment