കനോലി നിലമ്പൂർ കൂട്ടായ്മക്ക് ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ബഹ്‌റൈന്റെ ആദരവ്

  • Home-FINAL
  • Business & Strategy
  • കനോലി നിലമ്പൂർ കൂട്ടായ്മക്ക് ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ബഹ്‌റൈന്റെ ആദരവ്

കനോലി നിലമ്പൂർ കൂട്ടായ്മക്ക് ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ബഹ്‌റൈന്റെ ആദരവ്


പ്രമുഖ എക്സ്ചേഞ്ച് കമ്പനിയും അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ റീജണൽ ഫിൻടെക് പാർട്ണറുമായ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ബഹ്‌റൈൻ കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മക്ക് ആദരവ് നൽകി.ലുലു എക്സ്ചേഞ്ച് ഓപറേഷൻ മാനേജർ ടോൺസി, റിലേഷൻഷിപ് മാനേജർ ബൈജു, സ്റ്റാഫുകളായ ലാലു, അൻസാജ്, നിതിൻ എന്നിവരുടെ സാന്നിധ്യത്തിൽ ജനറൽ മാനേജർ എഡിസനിൽ നിന്ന് കനോലി പ്രസിഡന്റ്‌ അൻവർ നിലമ്പൂർ, സ്പോർട്സ് വിംഗ് കൺവീനർ ആഷിഫ് വടപുറം, കോർഡിനേറ്റർ മനു തറയ്യത്ത് എന്നിവർ ചേർന്ന് ആദരവ് ഏറ്റുവാങ്ങി. അസിസ്റ്റന്റ് ട്രഷറർ ലാലു ചെറുവോട്, ചാരിറ്റി കൺവീനർ റസാഖ് കരുളായി,നിലമ്പൂർ എഫ് സി ടീം അംഗങ്ങളായ ഷഫീക്,ആഷിക്,സലാം, റിഷാദ്,റിയാസ് എന്നിവർ സന്നിഹിതരായി.റാംലി മാളിൽ ചേർന്ന ചടങ്ങിൽ കനോലി കൂട്ടായ്മയുടെ ഫുട്ബോൾ ടീമായ നിലമ്പൂർ എഫ് സി പ്ലയേഴ്‌സിനുള്ള ആദരവും, ഗിഫ്റ്റ് ബാഗും ലുലു എക്സ്ചേഞ്ച് നൽകി. ആഷിഫ് വടപുറം നന്ദി രേഖപ്പെടുത്തി.

Leave A Comment