ഫോറസ്റ്റ് ഓഫിസിൽ ഡ്യൂട്ടിക്കിടെ വനിതാ ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമം; ഓടി രക്ഷപ്പെട്ട് യുവതി

  • Home-FINAL
  • Kerala
  • ഫോറസ്റ്റ് ഓഫിസിൽ ഡ്യൂട്ടിക്കിടെ വനിതാ ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമം; ഓടി രക്ഷപ്പെട്ട് യുവതി

ഫോറസ്റ്റ് ഓഫിസിൽ ഡ്യൂട്ടിക്കിടെ വനിതാ ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമം; ഓടി രക്ഷപ്പെട്ട് യുവതി


കൽപറ്റ: വയനാട് പടിഞ്ഞാറത്തറയിൽ ഫോറസ്റ്റ് ഓഫീസിൽ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസർക്കു നേരെ പീഡനശ്രമം. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫിസിലാണ് സംഭവം. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ രതീഷ് കുമാറിന് എതിരെയാണ് പരാതി.

സെപ്റ്റംബർ ഒന്നിന് രാത്രി ഡ്യൂട്ടിക്കിടെ റൂമിൽ കയറി രതീഷ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ഡ്യൂട്ടി കഴിഞ്ഞ് പോയ രതീഷ് മടങ്ങിയെത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പരാതി. പീഡനത്തെ ചെറുത്ത വനിതാ ബിഎഫ്ഒ പുറത്തേക്ക് ഇറങ്ങി ഓടി. പരാതിയിൽ പടിഞ്ഞാറത്തറ പൊലീസ് കേസെടുത്തു. രതീഷിനെ കൽപറ്റ റേഞ്ച് ഓഫിസിലേക്ക് സ്ഥലം മാറ്റിയതായും വകുപ്പ് തല അന്വേഷണം നടന്നു വരികയാണന്നും സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ പറഞ്ഞു.

Leave A Comment