സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീമും ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടനയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.മുന്നൂറ്റി ആൻപതോളം അംഗങ്ങൾ പങ്കെടുത്ത പരിപാടി ഐ സി ആർ എഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ ഉൽഘാടനം ചെയ്തു . ബി എം എസ് ടി പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി അഗസ്റ്റിൻ മൈക്കിൾ സ്വാഗതവും ട്രഷറർ ആരിഫ് പോർക്കുളം നന്ദിയും രേഖപ്പെടുത്തി. ഷിഫാ അൽ ജസീറ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. സൽമാൻ, ഇ എൻ ടി സ്പെഷ്യലിസ്റ്റ് ഡോ . അമൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.മെമ്പർഷിപ്പ് സെക്രട്ടറി സജിത് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ ആർ പിള്ള , സത്യൻ, ബൈജു മാത്യു, വേണു, ഗണേഷ് കൂരാറ, ശിഹാബ് മരക്കാർ, പ്രജീഷ് കെ പി , പ്രശാന്ത്, സുമേഷ് അലിയത്ത്, ഷിഫാ അൽ ജസീറ മാർക്കറ്റിംഗ് ഹെഡ് അനസ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

