കൊല്ലം: നഗരത്തിലെ ആരാധനാ മഠത്തിൽ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ. തമിഴ്‌നാട് മധുര സ്വദേശിനി മേരി സ്‌കൊളത്തസ്റ്റിക്ക ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. കഴിഞ്ഞ മൂന്നുവർഷമായി മേരി സ്‌കൊളാസ്റ്റിക്ക കൊല്ലത്തെ ആരാധനാലയത്തിലെ അന്തേവാസിയാണ്. ബന്ധുക്കൾ അടുത്തിനിടെ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടിരുന്നു. വിഷാദരോഗമുണ്ടായിരുന്നെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
- September 16, 2025
- Imac Kochi

