കഴിഞ്ഞ എട്ടു വർഷക്കാലമായി ബഹ്റൈനിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രവാസി സംഘടനയായ എം എം ടീം മലയാളി മനസ്സ് ഓണാഘോഷം സംഘടിപ്പിച്ചു. സെപ്റ്റംബർ 12 ആം തീയതി വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ഹൂറ കാലിക്കറ്റ് ഫുഡ് സ്റ്റോറീസ് പാർട്ടി ഹാളിൽ നടന്ന ആഘോഷ പരിപാടിയിൽ , വിഭവസമൃദ്ധമായ ഓണസദ്യയും,കേരളത്തിൻറെ തനതായ ഓണക്കളികളും സംഘടിപ്പിച്ചു.കലാപരിപാടികൾ അവതരിപ്പിച്ചവർക്ക് മൊമെന്റോയും വിജയികൾക്ക് സമ്മാനങ്ങളും കൈമാറി.

ബഹ്റിനിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ചടങ്ങുകൾക്ക് എം എം ടീം എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.

