ബഹ്‌റൈനില്‍ മിഡില്‍ ഈസ്റ്റ് ഓയില്‍, ഗ്യാസ് കോണ്‍ഫറൻസ് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകർതൃത്വത്തില്‍ സെപ്റ്റംബർ പതിനെട്ടാം തീയതി വരെ ‘സമൃദ്ധമായ ഭാവിയിലേക്കുള്ള ഊർജ്ജം: സുസ്ഥിരമായ നാളെയെ നയിക്കുക’ എന്ന പ്രമേയത്തില്‍ എക്സിബിഷൻ വേൾഡിലാണ് മിഡില്‍ ഈസ്റ്റ് ഓയില്‍, ഗ്യാസ്, ജിയോ സയൻസസ് ഷോ നടക്കുന്നത്..ബഹ്‌റൈൻ ഭരണാധികാരികളുടെ നേതൃത്വത്തിൽ രാജ്യം ഊർജ്ജ മേഖലയെ പിന്തുണയ്ക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉപപ്രധാനമന്ത്രി അറിയിച്ചു.ഉദ്ഘാടനത്തിനുശേഷം, എണ്ണ, വാതക, പുനരുപയോഗ ഊർജ്ജ മേഖലകളിലെ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന 120-ലധികം പ്രാദേശിക, അന്തർദേശീയ കമ്ബനികളുടെ പങ്കാളിത്തത്തോടെ അനുബന്ധ പ്രദർശനം ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കൃത്രിമ ബുദ്ധി ആപ്ലിക്കേഷനുകള്‍, ഡിജിറ്റല്‍ ജിയോളജിക്കല്‍ വിശകലന സാങ്കേതിക വിദ്യകള്‍, റിസർവോയർ മോണിറ്ററിംഗ് സിസ്റ്റങ്ങള്‍, പ്രകൃതിവിഭവങ്ങള്‍ക്കായുള്ള മെച്ചപ്പെടുത്തിയ വീണ്ടെടുക്കല്‍ രീതികള്‍ എന്നിവയുള്‍പ്പെടെയുള്ള ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടുത്തങ്ങളെയും നൂതന എഞ്ചിനീയറിംഗ് പരിഹാരങ്ങളെയും കുറിച്ച് പ്രദർശകർ വിശദീകരിച്ചു.

