സി എം വിത്ത് മീ’ ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ പുതിയ സംരംഭം

  • Home-FINAL
  • Kerala
  • സി എം വിത്ത് മീ’ ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ പുതിയ സംരംഭം

സി എം വിത്ത് മീ’ ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ പുതിയ സംരംഭം


തിരുവനന്തപുരം: ഭരണത്തിൽ പൊതുജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കാൻ സർക്കാർ. ‘മുഖ്യമന്ത്രി എന്നോടൊപ്പം’ അഥവാ ‘സി എം വിത്ത് മീ’ എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെന്റർ ആരംഭിക്കും. ഇതിന് മന്ത്രിസഭാ യോഗത്തിൽ അംഗീകാരമായി. സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

സർക്കാർ പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് വേഗത്തിൽ വിവരങ്ങൾ കൈമാറാൻ ഇതുവഴി സാധിക്കും. സുതാര്യവും നൂതനവുമായ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക, പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന സർക്കാരിന്റെ പ്രതിബദ്ധതയാണ് സാക്ഷാത്കരിക്കപ്പെടുകയെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. ജനങ്ങൾ വികസനത്തിന്റെ ഗുണഭോക്താക്കൾ മാത്രമല്ല, നാടിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവപങ്കാളികളും ആണ് എന്നാണ് ഇതിലൂടെ ഉറപ്പാക്കുകയെന്നും യോഗം വിലയിരുത്തി.

Leave A Comment