പി പി തങ്കച്ചന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ;ഐ ഓ സി ഹുസ്റ്റൺ ചാപ്റ്റർ

  • Home-FINAL
  • Business & Strategy
  • പി പി തങ്കച്ചന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ;ഐ ഓ സി ഹുസ്റ്റൺ ചാപ്റ്റർ

പി പി തങ്കച്ചന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ;ഐ ഓ സി ഹുസ്റ്റൺ ചാപ്റ്റർ


മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ കെ പി സി സി പ്രസിഡന്റും ആയിരുന്ന പി പി തങ്കച്ചന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഐ ഓ സി ഹുസ്റ്റൺ ചാപ്റ്റർ ശനിയാഴ്ച്ച വൈകിട്ട് 6 മണിക്ക് സൂം പ്ലാറ്റഫോമിൽ പ്രസിഡന്റ്‌ ജെസ്റ്റിൻ ജേക്കബിന്റെ അധ്യക്ഷദയിൽ അനുസ്മരണ യോഗം നടത്തി.ജനറൽ സെക്രട്ടറി ടോം വിരിപ്പൻ സ്വാഗതം പറയുകയും പി പി തങ്കച്ചൻ സാറിന്റെ പ്രവർത്തനങ്ങളെ അനുസമരിച്ചു സംസാരിക്കുകയ്യും തുടർന്ന് ദേശീയ വൈസ് പ്രസിഡന്റ്‌ തോമസ് ഒലിയാംകുന്നിൽ തങ്കച്ചൻ സാറും ആയി പണ്ട് കാലത്തു ഒരുമിച്ചു പ്രവർത്തിച്ച കാര്യങ്ങൾ പറയുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.വൈസ് പ്രസിഡന്റ്‌ അജി കോട്ടയിൽ, ജോയിന്റ് സെക്രട്ടറി രാജേഷ് വര്ഗീസ് മാത്യു,ചിക്കാഗോ ജനറൽ സെക്രട്ടറി ജോജോ കറുകപ്പള്ളി,ഫ്രാൻസിസ് പിട്ടാപ്പിള്ളി അനുശോചനം അറിയിച്ചു സംസാരിച്ചു.

കോൺഗ്രസ് പാർട്ടിയുടെ ഒരു തീരാ നഷ്ട്ടമായി തങ്കച്ചൻ സാറിന്റെ വിയോഗത്തെ കാണണം എന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുകയും കുടുംബത്തിന്റെ ദുഖത്തിൽ ഐ ഓ സി പങ്കു ചേരുകയും എന്ന്‌ പറഞ്ഞു കൊണ്ട് പ്രസിഡന്റ്‌ ജെസ്റ്റിൻ അനുശോചന പ്രസംഗം നടത്തി.തുടർന്നു ജോയിന്റ് സെക്രട്ടറി രാജേഷ് വര്ഗീസ് മാത്യു നന്ദി അറിയിച്ചു യോഗ നടപടികൾ അവസാനിപ്പിച്ചു.

Leave A Comment