ചിക്കൻ ബിരിയാണിയിൽ ‘ചിക്കൻ’ വേണ്ടേ വേണമെന്ന് രാധാകൃഷ്ണൻ സാർ, വേണ്ടെന്ന് ജോർജ് സാർ, പൊലീസ് സ്‌റ്റേഷനിൽ അടിപിടി

  • Home-FINAL
  • Business & Strategy
  • ചിക്കൻ ബിരിയാണിയിൽ ‘ചിക്കൻ’ വേണ്ടേ വേണമെന്ന് രാധാകൃഷ്ണൻ സാർ, വേണ്ടെന്ന് ജോർജ് സാർ, പൊലീസ് സ്‌റ്റേഷനിൽ അടിപിടി

ചിക്കൻ ബിരിയാണിയിൽ ‘ചിക്കൻ’ വേണ്ടേ വേണമെന്ന് രാധാകൃഷ്ണൻ സാർ, വേണ്ടെന്ന് ജോർജ് സാർ, പൊലീസ് സ്‌റ്റേഷനിൽ അടിപിടി


കൊച്ചി: ചിക്കൻ ബിരിയാണി വാങ്ങുമ്പോൾ മിനിമം ചിക്കൻ പീസെങ്കിലും വേണ്ടേ…. ഇനി ചിക്കൻ ഇല്ലെങ്കിലോ… ചിക്കൻ ഉണ്ടായാലും ഇല്ലെങ്കിലും ഉഗ്രൻ തല്ല് നടന്നു, ഹോട്ടലിലോ വീട്ടിലോ ഒന്നുമല്ല. കൊച്ചിയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് ഈ തല്ല് നടന്നത്.

കൊച്ചി, പള്ളുരുത്തിയിലെ ട്രാഫിക് പൊലീസ് സ്റ്റേഷനിലാണ് ട്രോളാണേ, സത്യമാണോ എന്ന് സംശയിക്കുന്ന സംഭവങ്ങൾ നടന്നത്. ചിക്കൻ ബിരിയാണിയിൽ നിന്ന് ചിക്കൻ കിട്ടിയില്ല എന്ന പേരിൽ തമ്മിലടിച്ചതാകട്ടെ രണ്ട് ഹോം ഗാർഡുകളും. സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ വിരമിക്കൽ ദിനത്തിലാണ് ഈ സംഭവം. സെന്റ് ഓഫ് പാർട്ടിയുടെ ഭാഗമായി എല്ലാവർക്കും അദ്ദേഹത്തിന്റെ വക ബിരിയാണി ലഭിച്ചു. ഇതിൽ ഒരാൾക്ക് കിട്ടിയ ബിരിയാണിയിലാണ് ഇറച്ചി ഇല്ലാതിരുന്നത്.

തുടർന്ന് ജോർജ് എന്ന ഹോം ഗാർഡും, രാധാകൃഷ്ണൻ എന്ന മറ്റൊരു ഹോം ഗാർഡും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമായി. കളി കാര്യമായപ്പോൾ പൊരിഞ്ഞ അടിയായി. അടികൂടി ഇരുവരും റോഡിലേക്ക് സ്റ്റേഷന്റെ മുന്നിലേക്ക് എത്തിയതോടെ സംഭവം ആകെ നാണക്കേടായി മാറി. അടിപിടിയിൽ തലയ്ക്ക് സാരമായി പരിക്കേറ്റ രാധാകൃഷ്ണനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേർക്കെതിരെയും അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് വിവരം.

 

Leave A Comment