”ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല’; തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് രാജിവച്ചു

  • Home-FINAL
  • Kerala
  • ”ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല’; തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് രാജിവച്ചു

”ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല’; തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ട് രാജിവച്ചു


തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്നു പരാതികൾക്കിടെ സൂപ്രണ്ട് ഡോ. സുനിൽകുമാർ രാജിവച്ചു. സൂപ്രണ്ട് സ്ഥാനത്ത് നിന്നു തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡോ. സുനിൽകുമാർ പ്രിൻസിപ്പലിനു കത്തു നൽകിയിരുന്നു.

ന്യൂറോ വിഭാഗത്തിലെ ഡോക്ടറായ തനിക്ക് ജോലിയിൽ ശ്രദ്ധിക്കാനാവില്ലെന്നും സൂപ്രണ്ട് ചുമതലയിൽനിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം. ഉപകരണങ്ങളും മരുന്നും വാങ്ങിയ വകയിൽ ലക്ഷക്കണക്കിനു രൂപയാണ് കരാറുകാർക്കു കൊടുക്കാനുള്ളത്. കമ്പനികൾ ഉപകരണങ്ങളുടെ വിതരണം നിർത്തിയതോടെ വിവിധ വിഭാഗങ്ങളിലെ ശസ്ത്രക്രിയകൾ മുടങ്ങുന്ന നിലയാണുള്ളത്.

ഉപകരണങ്ങൾ വാങ്ങാൻ രോഗികളിൽനിന്നു പണം പിരിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞതിനു പിന്നാലെ യൂറോളജി വിഭാഗത്തിൽ ചില ശസ്ത്രക്രിയകൾ നിർത്തിവച്ചിരിന്നു. ഹൃദയശസ്ത്രക്രിയകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലാത്തവർക്കു മരുന്നു നൽകിയശേഷം നിശ്ചിത കാലാവധിക്കുള്ളിൽ എത്തണമെന്ന നിർദേശത്തോടെ മടക്കി അയയ്ക്കുകയാണ്.

Leave A Comment