അഹമ്മദാബാദ് വിമാന ദുരന്തം; കാരണം ഇന്ധന സ്വിച്ചിലെ പ്രശ്നം’; ബോയിംഗിനെതിരെ കേസ്

  • Home-FINAL
  • Business & Strategy
  • അഹമ്മദാബാദ് വിമാന ദുരന്തം; കാരണം ഇന്ധന സ്വിച്ചിലെ പ്രശ്നം’; ബോയിംഗിനെതിരെ കേസ്

അഹമ്മദാബാദ് വിമാന ദുരന്തം; കാരണം ഇന്ധന സ്വിച്ചിലെ പ്രശ്നം’; ബോയിംഗിനെതിരെ കേസ്


വാഷിംഗ്ടൺ ഡി.സി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ബോയിംഗിനും ഹണിവെല്ലിനുമെതിരെ കേസ്. ബോയിംഗ് വിമാനക്കമ്പനിക്കും കോക്പിറ്റിലെ ഇന്ധന സ്വിച്ച് മാറ്റിയ ഹണിവെല്ലിനുമെതിരെയാണ് കേസ്. വിമാന അപകടത്തിൽ മരിച്ചവരുടെ കുടുംബമാണ് ഡെലെവെയറിലെ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഇന്ധനസ്വിച്ച് തകരാറിലായതാണ് അപകടകാരണമെന്നാണ് കുടുംബങ്ങളുടെ ആരോപണം.

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ട വിമാനമാണ് പറന്നയുർന്നതിന് പിന്നാലെ തകർന്ന് വീണത്. ബോയിംഗിന്റെ ഡ്രീംലൈനർ 787-8 വിമാനം തകർന്ന് വീണ അപകടത്തിൽ 260 പേരാണ് മരിച്ചത്. കോക്ക്പിറ്റിലെ ഇന്ധന സ്വിച്ച് ഓഫാക്കുകയോ കാണാതാകുകയോ ചെയ്തതാകാം അപകടത്തിന് പിന്നിലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇതാദ്യമായിട്ടാണ് അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അമേരിക്കയിൽ കേസ് ഫയൽ ചെയ്യുന്നത്.

അപകടത്തിൽ മരിച്ചവരിൽ കാന്തബെൻ ധീരുഭായ് പഘടൽ, നവ്യ ചിരാഗ് പഘടൽ, കുബേർഭായ് പട്ടേൽ, ബാബിബെൻ പട്ടേൽ എന്നിവരുടെ കുടുംബങ്ങൾക്ക് വേണ്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഒരേസമയം രണ്ട് എൻജിനുകളും പ്രവർത്തന രഹിതമായതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

 

Leave A Comment