കൊച്ചിയിൽ മെസ്സി കളിക്കുമോ? അർജന്റീനയെ കലൂരിൽ കളിപ്പിക്കാൻ സർക്കാർ ആലോചന

  • Home-FINAL
  • Business & Strategy
  • കൊച്ചിയിൽ മെസ്സി കളിക്കുമോ? അർജന്റീനയെ കലൂരിൽ കളിപ്പിക്കാൻ സർക്കാർ ആലോചന

കൊച്ചിയിൽ മെസ്സി കളിക്കുമോ? അർജന്റീനയെ കലൂരിൽ കളിപ്പിക്കാൻ സർക്കാർ ആലോചന


കൊച്ചി: നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും സംഘവും കൊച്ചിയിൽ കളിക്കാൻ വരും. കേരളത്തിലെ അർജന്റീന ടീമിന്റെ മത്സരം കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നില്ല. നേരത്തേ തിരുവനന്തപുരത്ത് കളി നടക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
കേരളത്തിലെത്തുന്നത് സംബന്ധിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അടുത്തിടെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. സാമൂഹികമാധ്യമങ്ങൾ വഴി ഈ വർഷത്തെ സൗഹൃദമത്സരങ്ങൾ നടക്കുന്ന വേദികൾ സംബന്ധിച്ചുള്ള വിവരമാണ് എഎഫ്എ പുറത്തുവിട്ടത്.

നവംബറിൽ അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കുമെന്നാണ് എഎഫ്എയുടെ അറിയിപ്പ്. കേരളത്തിന് പുറമേ അംഗോളയിലും അർജന്റീന കളിക്കും. നവംബർ 10 മുതൽ 18 വരെയുള്ള ദിവസങ്ങളിലാണ് ഈ സൗഹൃദമത്സരങ്ങൾ നടക്കുന്നത്. അതേ സമയം മെസ്സിപ്പടയുടെ എതിരാളികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഒക്ടോബറിൽ അമേരിക്കയിലാണ് അർജന്റീന ടീം കളിക്കുന്നത്.

 

Leave A Comment