ഇന്ത്യൻ ക്ലബ് ഡാൻസ് ധമാക്ക 2’ൽ ജൂനിയർ സീനിയർ വിഭാഗത്തിൽ ഐമാക്ക് ഡാൻസ് ടീമിന് മിന്നും വിജയം

  • Home-FINAL
  • Business & Strategy
  • ഇന്ത്യൻ ക്ലബ് ഡാൻസ് ധമാക്ക 2’ൽ ജൂനിയർ സീനിയർ വിഭാഗത്തിൽ ഐമാക്ക് ഡാൻസ് ടീമിന് മിന്നും വിജയം

ഇന്ത്യൻ ക്ലബ് ഡാൻസ് ധമാക്ക 2’ൽ ജൂനിയർ സീനിയർ വിഭാഗത്തിൽ ഐമാക്ക് ഡാൻസ് ടീമിന് മിന്നും വിജയം


ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച സിനിമാറ്റിക് ഡാൻസ് മത്സരമായ ഡാൻസ് ധമാക്ക 2 ഉജ്ജ്വല വിജയം കരസ്ഥമാക്കി ഐ മാക്ക് കൊച്ചിൻ കലാഭവൻ. ഇന്ത്യൻ ക്ലബ്ബിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 10 ടീമുകൾ മത്സരിച്ച വാശിയേറിയ സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ.ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം – IMAC Battle Girls , മൂന്നാം സ്ഥാനം ഐമാക് Unity Crew വും സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഐമാക് ബാൻസുരി ടീമും കരസ്ഥമാക്കി.

മത്സരത്തിൽ വിജയിച്ച ടീമുകളെയും ഐമാക്കിലെ ഡാൻസ് മാസ്റ്റർ പ്രശാന്തിനെയും, ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അഭിനന്ദിച്ചു.ഇന്ത്യൻ ക്ലബ് “ആവണി ഓണം ഫിയസ്റ്റ 2025” ൻ്റെ ഉദ്ഘാടന ചടങ്ങോട് അനുബന്ധിച്ചാണ് സിനിമാറ്റിക് മത്സരങ്ങളും നടന്നത്. പ്രശസ്ത റിയാലിറ്റി ഷോയായ ‘ഡി4 ഡാൻസ്’ (സീസൺ 1) ജേതാവും പ്രശസ്ത ഡാൻസറുമായ റംസാൻ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.ഓണാഘോഷത്തോട് അനുബന്ധിച്ചു വരും ദിവസങ്ങളിൽ നടക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്നും ഏവരെയും പരിപാടി കാണാൻ ക്ഷണിക്കുന്നു എന്നും എന്ന് ഇന്ത്യൻ ക്ലബ് ഭാരവാഹികൾ അറിയിച്ചു

Leave A Comment