ബി എം സി ശ്രാവണ മഹോത്സവം 2025: മലയാളിത്തനിമയും താളവും പകർന്ന തിരുവാതിര മത്സരം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി

  • Home-FINAL
  • Business & Strategy
  • ബി എം സി ശ്രാവണ മഹോത്സവം 2025: മലയാളിത്തനിമയും താളവും പകർന്ന തിരുവാതിര മത്സരം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി

ബി എം സി ശ്രാവണ മഹോത്സവം 2025: മലയാളിത്തനിമയും താളവും പകർന്ന തിരുവാതിര മത്സരം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി


മലയാളികളുടെ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന വേഷവിധാനവും ഈണവും താളവും ഒക്കെയായി സെപ്തംബർ 18 വ്യാഴാഴ്ച ബി എം സി ഓഡിറ്റോറിയത്തിൽ അരങ്ങേറിയ വാശിയേറിയ തിരുവാതിര മത്സരം.മെഗാമാർട്ട് അവതരിപ്പിക്കുന്ന ബി എം സി ശ്രാവണ മഹോത്സവം 2025 ൻ്റെ മാറ്റു കൂട്ടി എന്ന് നിസ്സംശയം പറയാം.വ്യാഴാഴ്ച വൈകീട്ട് 7 മണിയോടെ നടന്ന പരിപാടി മുഖ്യാതിഥി പ്രശസ്ത മലയാള സിനിമ നടിയും സംവിധായകയും , സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ജയമേനോൻ, പ്രകാശ് വടകര,ബഹ്‌റൈൻ മീഡിയാസിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്,ശ്രാവണ മഹോത്സവം 2025 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത്,തിരുവാതിര മത്സരം ജനറൽ കൺവീനർ ജേക്കബ് തെക്കുംതോട് , ജോയിൻ കൺവീനർ ജയേഷ് താന്നിക്കൽ,ശ്രാവണ മഹോത്സവം 2025 ജനറൽ കൺവീനർ ബിബിൻ വർഗീസ്, ശ്രാവണ മഹോത്സവം 2025 ചീഫ് കോഡിനേറ്റർ മണിക്കുട്ടൻ, രതീഷ് അസോസിയേറ്റ്സ് എംടി രതീഷ് പുത്തൻപുരയിൽ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തിയാണ് ഉദ്ഘാടനം ചെയ്തത്.

ജേക്കബ് തെക്കുംതോട്, ജയേഷ് താന്നിക്കൽ, തോമസ് ഫിലിപ്പ്, എന്നിവരുടെ നേതൃത്വത്തിൽ നടന്ന തിരുവാതിര മത്സരത്തിൽ 5 ടീമുകൾ പങ്കെടുത്തു .ചടങ്ങിൽ ശ്രാവണ മഹോത്സവം 2025 കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത് ഏവർക്കും സ്വാഗതം ആശംസിച്ചു. കേരളത്തിൻറെ ദേശീയ ഉത്സവമായ ഓണം എന്നത് ജാതിമതഭേദമന്യേ ഏവർക്കും ആഘോഷിക്കാവുന്ന ഒന്നാണെന്ന് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഓർമിപ്പിച്ചു. കൂടാതെ ബഹ്‌റൈൻ മീഡിയ സിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രാവണ മഹോത്സവം 2025ന് നേതൃത്വം നൽകുന്ന കമ്മിറ്റി ചെയർമാൻ സുധീർത്തിരുന്നിലത്തിനെയും മറ്റ് സംഘാടകസമിതിയെയും ഫ്രാൻസിസ് കൈതാരത്ത് അനുമോദിക്കുകയും ചെയ്തു.

ജാതിമതഭേദമന്യേ ബഹ്‌റൈനിലുള്ള ഏവർക്കും ഒത്തൊരുമിച്ചു കൂടാൻ കഴിയുന്ന ഒരു ഇടമായി ബഹ്റൈൻ മീഡിയ സിറ്റി മാറുന്നതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചടങ്ങിൽ ജയാ മേനോൻ,പ്രകാശ് വടകര,ഇ വി രാജീവൻ, ജേക്കബ് തേക്കുതോട്,എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ബഹ്‌റൈൻ മീഡിയ സിറ്റി എക്സിക്യൂട്ടീവ് മാനേജർ ജെമി ജോൺ സ്ഥാപനത്തിന് നൽകുന്ന അചഞ്ചലമായ പിന്തുണയ്ക്കും സഹകരണത്തിനും ജയാ മേനോൻ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു .തുടർന്ന ബിഎംസി ഫിലിം സൊസൈറ്റിക്ക് വേണ്ടി ഫ്രാൻസിസ് കൈതാരത്തിനെ ജയാ മേനോൻ പ്രകാശ് എന്നിവർ പൊന്നാട അണിയിച്ച് ആദരിക്കുകയും .ബിഎംസി ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇനിയും സിനിമകൾ ഉണ്ടാകട്ടെ എന്നും സാമൂഹിക നന്മയ്ക്കുന്ന ഒരുപാട് പ്രവർത്തനങ്ങൾ ഫ്രാൻസിസ് സാറിൻറെ നേതൃത്വത്തിൽ ബഹ്‌റൈൻ മീഡിയ സിറ്റിക്ക് ചെയ്യാൻ സാധിക്കട്ടെ എന്നും ഇരുവരും ആശംസിച്ചു. പഴമയുടെ പെരുമ വിടാതെ മങ്കമാർ തന്മയത്തോടെയും ലാസ്യ ഭാവത്തോടെയും ആടിക്കളിച്ച തിരുവാതിര മത്സരത്തിൽ ഒന്നാം സ്ഥാനം എസ് എൻ സി എസ് ബഹ്റൈൻ ,

രണ്ടാം സ്ഥാനം സെവൻ ആർട്സ് കൾച്ചറൽ ഫോറം,

മൂന്നാം സ്ഥാനം വിശ്വകല ബഹ്റൈൻ എന്നിവർ കരസ്ഥമാക്കി.

വിജയികൾക്ക് ഫ്രാൻസിസ് കൈതാരത്ത് ,സുധീർ തിരനിലത്ത്,ജയമേനോൻ എന്നിവർ ചേർന്ന് ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കുകയും മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു .ജയ മേനോൻ പ്രകാശ് വടകര എന്നിവർക്ക് ബഹ്‌റൈൻ മീഡിയ സിറ്റിയുടെ മൊമെൻ്റോയും ,സ്നേഹസമ്മാനവും നൽകി ചടങ്ങിൽ ആദരിക്കുകയും ചെയ്തു.തിരുവാതിര മത്സരങ്ങളുടെ വിധികർത്താക്കളായി പങ്കെടുത്ത ബഹ്‌റൈനിലെ പ്രശസ്ത നൃത്താധ്യാപികരായ സിന്ധ്യാ നവീൻ , ശുഭ അജിത്ത്, പ്രശസ്ത മോഡലും സാമൂഹ്യ സേവന രംഗത്തെ നിറസാന്നിധ്യവുമായ കാത്തു സച്ചിൻ ദേവ് എന്നിവർക്കും , വേദിയിൽ കലാപരിപാടികൾ അവതരിപ്പിച്ച ഏവർക്കും , അവതാരകയായി എത്തിയ രാജേഷ് പെരുങ്ങുഴി , സൗന്ദര്യ എന്നിവർക്കും ബിഎംസിയുടെ സ്നേഹാദരം നൽകുകയും,തിരുവാതിര മത്സരത്തിന് നേതൃത്വം നൽകിയ ജേക്കബ് തെക്കും തോട്, തോമസ് ഫിലിപ്പ്, ജയേഷ് താന്നിക്കൽ എന്നിവരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു .ഷറഫ് അലി, അൻവർ നിലമ്പൂർ,ലൈഫ് ഓഫ് കെയറിങ് ,സിസ്റ്റേഴ്സ് നെറ്റ്വർക്ക് , കെൻബി എ , കാരുണ്യ തീരം , കനോലി നിലമ്പൂർ ,തുടങ്ങിയ സംഘടനകളുടെ നേതാക്കളും, ഗോപാലൻ വി സി , സുനീഷ് ,പിടി ഹുസൈൻ, കൃഷ്ണകുമാർ SNCS ,തുടങ്ങി ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും ,ബിഎംസി കുടുംബാംഗങ്ങളും,പങ്കെടുത്ത ചടങ്ങിന് ജയേഷ് താന്നിക്കൽ നന്ദി രേഖപ്പെടുത്തി.

Leave A Comment