മകൻ 12 വർഷമായി കിടപ്പുരോഗി, മാനസിക പ്രയാസത്തിൽ അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ

  • Home-FINAL
  • Kerala
  • മകൻ 12 വർഷമായി കിടപ്പുരോഗി, മാനസിക പ്രയാസത്തിൽ അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ

മകൻ 12 വർഷമായി കിടപ്പുരോഗി, മാനസിക പ്രയാസത്തിൽ അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ


പാലക്കാട് : സർക്കാർ സ്‌കൂളിലെ അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തച്ചനാട്ടുക്കര പട്ടിശേരി സ്വദേശി സലീം ആണ് മരിച്ചത്. മാണിക്കപ്പറമ്പ് സർക്കാർ സ്‌കൂളിലെ അധ്യാപകനാണ്. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സലീമിന്റെ മകൻ പന്ത്രണ്ടുവർഷമായി കിടപ്പുരോഗിയാണ്. ഇക്കാര്യത്തിൽ സലീമിന് മാനസിക പ്രയാസമുണ്ടായിരുന്നു എന്നാണ് അനുമാനം.

Leave A Comment