പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; ഫെയ്‌സ്ബുക്കിൽ ലൈവിട്ട് ഭർത്താവ്

  • Home-FINAL
  • Kerala
  • പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; ഫെയ്‌സ്ബുക്കിൽ ലൈവിട്ട് ഭർത്താവ്

പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; ഫെയ്‌സ്ബുക്കിൽ ലൈവിട്ട് ഭർത്താവ്


കൊല്ലം: ഫെയ്‌സ്ബുക്കിൽ ലൈവിട്ട്പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവശേഷം കൊലപാതക വിവരണം പ്രതി ഫെയ്‌സ് ബുക്കിൽ പങ്കുവെച്ചു. ഭർത്താവ് ഐസക്കാണ് ശാലിനിയെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം കൊലപാതകത്തിന്റെ വിവരങ്ങൾ ഇയാൾ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു. പിന്നീട് പുനലൂർ പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.  പുനലൂരിലെ സ്വകാര്യ അൺഎയ്ഡഡ് സ്കൂളിലെ അനധ്യാപികയാണ് ശാലിനി. സംഭവത്തിനുശേഷം സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ ഐസക് കൊലപാതകത്തിന്റെ വിവരങ്ങൾ വിശദീകരിച്ചിരുന്നു.  മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ

ഇന്നുരാവിലെ ആറുമണിയോടെയാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തുമ്പോൾ ദമ്പതികളുടെ പത്തൊൻപതും പതിനൊന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളും വീട്ടിലുണ്ടായിരുന്നു. സംശയത്തെത്തുടർന്നാണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ഐസക്കും ശാലിനിയും വെവ്വേറെയാണ് താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഐസക്ക് വീട്ടിലെത്തി ശാലിനിയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

Leave A Comment