വിന്ധ്യാവലി’ അരങ്ങിലേക്ക്; ശ്വേത മേനോൻ മുഖ്യാതിഥി

  • Home-FINAL
  • Business & Strategy
  • വിന്ധ്യാവലി’ അരങ്ങിലേക്ക്; ശ്വേത മേനോൻ മുഖ്യാതിഥി

വിന്ധ്യാവലി’ അരങ്ങിലേക്ക്; ശ്വേത മേനോൻ മുഖ്യാതിഥി


മഹാബലിയുടെ പത്‌നി വിന്ധ്യാവലിയെ കേന്ദ്ര കഥാപാത്രമാക്കി ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി അവതരിപ്പിക്കുന്ന നൃത്ത-സംഗീത നാടകം “വിന്ധ്യാവലി” ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണത്തിന്റെ ഭാഗമായി അരങ്ങിലെത്തുന്നു.താരസംഘടനയായ അമ്മയുടെ പ്രഥമ വനിതാ പ്രസിഡന്റും നടിയുമായ ശ്വേത മേനോൻ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും സെപ്റ്റംബർ 25 വ്യാഴാഴ്ച രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് നാടകം.

ബഹ്റൈനിലെ പ്രമുഖ നൃത്താധ്യാപികയും അഭിനേത്രിയുമായ വിദ്യശ്രീയാണ് നാടകത്തിന്റെ രചനയും നൃത്തസംവിധാനവും നിർവഹിച്ചിരിക്കുന്നത്. കഥകളിലും ഐതിഹ്യങ്ങളിലും അധികം പരാമർശിക്കപ്പെടാത്ത വിന്ധ്യാവലിയുടെ ജീവിത മുഹൂർത്തങ്ങൾ ഈ നൃത്തനാടകത്തിലൂടെ ദൃശ്യവത്കരിക്കുന്നു.വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ്, ദിവ്യ മനോജ്‌ (പ്രോഗ്രാം കൺവീനർ) എന്നിവരാണ് നാടകത്തിന്റെ ഏകോപനം നിർവഹിക്കുന്നത്. ബഹ്റൈനിലെ നൂറിലധികം കലാകാരന്മാരും സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ഈ കലാവിഷ്കാരം ബഹ്റൈനിലെ കലാസ്വാദകർക്ക് നവ്യമായ ഒരു ദൃശ്യാനുഭവമായിരിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കലും അറിയിച്ചു.കൂടുതൽ വിവരങ്ങൾക്കായി വർഗീസ് ജോർജ്ജ് (ശ്രാവണം ജനറൽ കൺവീനർ)39291940

Leave A Comment