എംഎസ് സി കപ്പലപകടം; 1200 കോടിയുടെ ഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

  • Home-FINAL
  • Kerala
  • എംഎസ് സി കപ്പലപകടം; 1200 കോടിയുടെ ഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

എംഎസ് സി കപ്പലപകടം; 1200 കോടിയുടെ ഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി


കൊച്ചി: എംഎസ് സി എൽസ-3 കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പരിസ്ഥിതിനാശത്തിന് 1200.62 കോടിയുടെ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാർ ഫയൽ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിലാണ് ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീമാണ് ഉത്തരവിട്ടത്. മുങ്ങിയ കപ്പലിൽനിന്ന് എണ്ണ ചോരുകയും കണ്ടെയ്‌നറുകളിലെ രാസ വസ്തുക്കളടക്കം സമുദ്രത്തിൽ കലരുകയും ചെയ്തത് മൂലം പരിസ്ഥിതി, സാമ്പത്തിക മേഖലകളിലുണ്ടായ നഷ്ടം കണക്കിലെടുത്താണ് ഉത്തരവ്. 9531 കോടി രൂപയുടെ ഉയർന്ന നഷ്ടപരിഹാരം വേണമെന്നായിരുന്നു സർക്കാർ വാദം. എന്നാൽ, സർക്കാർ ആവശ്യപ്പെടുന്ന തുക യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന വാദമാണ് കപ്പൽ കമ്പനിയുടേത്. സംസ്ഥാന സമുദ്രാതിർത്തിയിൽനിന്ന് 14.5 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമെന്നതിനാൽ കേരള സർക്കാരിന് അഡ്മിറാലിറ്റി സ്യൂട്ട് നൽകാൻ അധികാരമില്ലെന്നും അവർ വാദിച്ചിരുന്നു.

Leave A Comment