ബിഎംസി ശ്രാവണ മഹോത്സവം 2025 അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ബിഎംസി ശ്രാവണ മഹോത്സവം 2025 അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു

ബിഎംസി ശ്രാവണ മഹോത്സവം 2025 അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു


മെഗാ മാർട്ട് അവതരിപ്പിക്കുന്ന 30 ദിവസം നീണ്ടുനിൽക്കുന്ന ബഹ്‌റൈൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവം 2025 ൻ്റെ ഭാഗമായി ജനറൽ കൺവീനർ അൻവർ നിലമ്പൂർ,ജോയിൻ കൺവീനർമാരായ രത്നകുമാർ പാളയത്ത്, സജ്നാ സനൂപ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരം ശ്രദ്ധേയമായി.

മത്സരത്തിൽ ഒന്നാം സ്ഥാനം ടീം ധിമി ,

രണ്ടാം സ്ഥാനം കാരുണ്യതീരം ബഹ്‌റൈൻ ,

മൂന്നാം സ്ഥാനം കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ എന്നിവർ കരസ്ഥമാക്കി.

ബിഎംസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരത്തോടൊപ്പം ഉറിയടി മത്സരം, തീറ്റ മത്സരം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.

ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷനായ ചടങ്ങിൽ ശ്രവണ മഹോത്സവം കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത് സ്വാഗതം പറഞ്ഞു.

നടിയും മോഡലും ആയ ശ്രീലയാ റോബിൻ മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുത്തു.

മാസും ഷാ, ഇന്ത്യൻ ക്ലബ് ടെന്നീസ് സെക്രട്ടറി അനൂപ് ഗോപാലകൃഷ്ണൻ, സലീം നമ്പ്ര എന്നിവർ വിശിഷ്ടാതിഥികളായി.ശ്രാവണ മഹോത്സവം 2025 കോഡിനേറ്റർ മണിക്കുട്ടൻ, ജനറൽ കൺവീനർ ബിബിൻ വർഗീസ്, ഇവി രാജീവൻ, രതീഷ് അസോസിയേറ്റ് സ് എം ഡി രതീഷ് പുത്തൻപുരയിൽ, അത്തപ്പൂക്കള മത്സരം ജനറൽ കൺവീനർ അൻവർ നിലമ്പൂർ, ജോയിൻ കൺവീനർ രത്നാകരൻ പാലയാട്ട് എന്നിവരും പരിപാടിയിൽ സന്നിഹിതരായി.

കുഞ്ഞച്ചൻ ഹരിദാസ്, ഡോക്ടർ ശ്രീദേവി, ബ്ലൈസി ബിജോയ്‌ എന്നിവർ പൂക്കള മത്സരം വിധികർത്താക്കൾ ആയി പങ്കെടുത്തു.

തുടർന്ന് സംഘടിപ്പിച്ച നാടൻ മത്സരങ്ങൾ ഏവരിലും ആവേശം വിതറി.കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്ത നാടൻ മത്സരം പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി .ഷറഫലി കുഞ്ഞ് നേതൃത്വം നൽകി. സുധീർ തിരുനിലത്തു മണിക്കുട്ടൻ ബിബിൻ വർഗീസ്, സുനീഷ് എസ് എം അജി പി ജോയ്, തോമസ് ഫിലിപ്പ്, തൻസീർ , ജേക്കബ് തെക്കുതോടു,രഞ്ജിത്ത് കുരുവിള,മോബി, ജയേഷ് താന്നിക്കൽ, ബിജു എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. സീനിയർ വിഭാഗത്തിലെ പുരുഷമാരുടെ തീറ്റ മത്സരത്തിൽ ബിജു ഒന്നാം സ്ഥാനവും, പ്രകാശ് രണ്ടാം സ്ഥാനവും,സ്ത്രീകളുടെ മത്സരത്തിൽ ശിവാംബിക ഒന്നാം സ്ഥാനവും,മായ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ജൂനിയർ വിഭാഗത്തിൽ സാദ് ആൽ ദിൻ സനോഫർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ബിസ്ക്കറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം മെഹ്ജബിൻ, അശ്വതി എന്നിവർ പങ്കിട്ടു,രണ്ടാസ്ഥാനം സ്ഥാനം ഡോക്ടർ നന്ദു,മൂന്നാം സ്ഥാനം മോബി കുര്യാക്കോസ് എന്നിവരും ഉറിയടി സീനിയർ വിഭാഗത്തിൽ അശ്വതിയൊന്നാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ ധനുശ്രീ ഒന്നാം സ്ഥാനവും ദക്ഷ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കെ എൻ ബി എ, കനോലി നിലമ്പൂർ, മുഹറഖ് മലയാളി സമാജം, കാരുണ്യ തീരം, സെവൻ ആർട്സ്, സിസ്റ്റേഴ്സ് നെറ്റ് വർക്ക്‌, ലൈഫ് ഓഫ് കെയറിങ് വിവിധ സംഘടനാ പ്രതിനിധികളും പരിപാടിയിൽ സന്നിഹിതരായി , പൂക്കള മത്സരം ജനറൽ കൺവീനർ അൻവർ നിലമ്പൂർ നന്ദി പറഞ്ഞു.

Leave A Comment