കനത്ത മഴയിൽ റൺവേ തെളിഞ്ഞില്ല, വട്ടമിട്ട് പറന്ന് വിമാനം, തിരുവനന്തപുരത്ത് ലാൻഡിംഗ് ഒരു മണിക്കൂർ വൈകി

  • Home-FINAL
  • Kerala
  • കനത്ത മഴയിൽ റൺവേ തെളിഞ്ഞില്ല, വട്ടമിട്ട് പറന്ന് വിമാനം, തിരുവനന്തപുരത്ത് ലാൻഡിംഗ് ഒരു മണിക്കൂർ വൈകി

കനത്ത മഴയിൽ റൺവേ തെളിഞ്ഞില്ല, വട്ടമിട്ട് പറന്ന് വിമാനം, തിരുവനന്തപുരത്ത് ലാൻഡിംഗ് ഒരു മണിക്കൂർ വൈകി


തിരുവനന്തപുരം: കനത്ത മഴയ്ക്ക് പിന്നാലെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വിമാനത്തിന്റെ ലാൻഡിംഗ് വൈകി. റൺവേ കാണാനാകാതെ വന്നതോടെ കുവൈത്ത് എയർവേയ്സിന്റെ വിമാനമാണ് ഇറങ്ങാൻ വൈകിയത്. ഇന്നു രാവിലെ 5.45 ന് ഇറങ്ങേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂർ വൈകിയാണ് ലാൻഡ് ചെയ്തത്.
കനത്ത മഴ മൂലം പൈലറ്റിന് റൺവെ കാണാനാകാത്ത സ്ഥിതി ഉണ്ടായതോടെ എയർ ട്രാഫിക് കൺട്രോളിന്റെ നിർദേശപ്രകാരം ആകാശത്തു വട്ടമിട്ടു പറക്കുന്നതു തുടർന്നു. ഒരു മണിക്കൂറോളം വൈകി ഇറങ്ങിയ വിമാനം പിന്നീട് കുവൈറ്റിലേക്കു തിരിച്ചുപോയി.

Leave A Comment