അമൃതാനന്ദമയിയെ ചുംബിച്ചത് എല്ലാ മക്കളും അവരുടെ അമ്മമാരെ സ്‌നേഹിക്കണമെന്ന സന്ദേശം നൽകാൻ: മന്ത്രി സജി ചെറിയാൻ

  • Home-FINAL
  • Kerala
  • അമൃതാനന്ദമയിയെ ചുംബിച്ചത് എല്ലാ മക്കളും അവരുടെ അമ്മമാരെ സ്‌നേഹിക്കണമെന്ന സന്ദേശം നൽകാൻ: മന്ത്രി സജി ചെറിയാൻ

അമൃതാനന്ദമയിയെ ചുംബിച്ചത് എല്ലാ മക്കളും അവരുടെ അമ്മമാരെ സ്‌നേഹിക്കണമെന്ന സന്ദേശം നൽകാൻ: മന്ത്രി സജി ചെറിയാൻ


ആലപ്പുഴ: മാതാ അമൃതാനന്ദമയിയുടെ നെറുകയിൽ താൻ ചുംബിച്ചത് എല്ലാ മക്കളും അവരുടെ അമ്മമാരെ സ്‌നേഹിക്കണം എന്ന സന്ദേശം നൽകാൻ ആണെന്ന് മന്ത്രി സജി ചെറിയാൻ. അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്നും അതുകൊണ്ടാണ് താൻ അഭിനന്ദിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അമൃതാനന്ദമയിയെ ആദരിച്ചതിൽ സർക്കാരിനും മന്ത്രി സജി ചെറിയാനുമെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സർക്കാർ ആദരിച്ചത്. അമൃതാനന്ദമയിയുടെ 72-ാം പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ ആയിരുന്നു ആദരം.

അയ്യപ്പ സംഗമത്തെ കുറിച്ച് വിവാദങ്ങൾ ഉണ്ടാക്കുന്നത് ശരിയല്ലെന്നും സജി ചെറിയാൻ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ അയ്യപ്പക്ഷേത്രത്തിന്റെ വികസനമാണ് സർക്കാർ ലക്ഷ്യമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവം മന്ത്രി സജി ചെറിയാനോട് തന്നെ ചോദിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സജി ചെറിയാൻ അമൃതാനന്ദമയിയെ ആശ്ലേഷിക്കുന്ന ചിത്രം കണ്ടിട്ടില്ല. വിഷയത്തിൽ സജി ചെറിയാൻ തന്നെ മറുപടി പറയണം. ഇത്തരം വിഷയങ്ങൾ എൽഡിഎഫിൽ ചർച്ച ചെയ്യേണ്ടതില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Leave A Comment