സ്വത്തും സ്വർണവും സ്വന്തമാക്കാൻ അമ്മയെ മർദിച്ച് ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

  • Home-FINAL
  • Kerala
  • സ്വത്തും സ്വർണവും സ്വന്തമാക്കാൻ അമ്മയെ മർദിച്ച് ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

സ്വത്തും സ്വർണവും സ്വന്തമാക്കാൻ അമ്മയെ മർദിച്ച് ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ


താമരശ്ശേരി (കോഴിക്കോട്): ലഹരി ഉപയോഗിച്ച് സ്വത്തും സ്വർണവും ആവശ്യപ്പെട്ട് 75 വയസ്സുകാരിയായ അമ്മയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. പുതുപ്പാടി കുപ്പായക്കോട് ഫാക്ടറിപ്പടി കോക്കാട്ട് ബിനീഷ്(45)നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ്ചെയ്തത്. സ്വത്ത് തന്റെ പേരിൽ എഴുതിത്തരണമെന്നും സ്വർണം നൽകണമെന്നും ആവശ്യപ്പെട്ടാണ് മദ്യലഹരിയിൽ ഇയാൾ അമ്മയെ മർദിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു വീടും സ്ഥലവും തന്റെ പേരിലേക്ക് എഴുതി നൽകണമെന്നും സ്വർണാഭരണങ്ങൾ നൽകണമെന്നും പറഞ്ഞ് അമ്മ മേരിയെ ഇയാൾ മർദിക്കുകയായിരുന്നു. തുടർന്ന് രണ്ടുകൈകളും കഴുത്തിൽ ശക്തിയായി ചുറ്റിപ്പിടിച്ച് ശ്വാസംമുട്ടിച്ചെന്നാണ് പരാതി. പരിക്കേറ്റ മേരി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി പിന്നാലെ പരാതി നൽകി.

മേരിയും ബിനീഷും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ബിനീഷ് സ്ഥിരം മദ്യപാനിയും സ്ഥിരമായി മാതാവിനെ ഉപദ്രവിക്കുന്നയാളുമാണ്. ഇയാളുടെ മദ്യപാനം കാരണം ഭാര്യയും മക്കളും നേരത്തെ ഉപേക്ഷിച്ചു പോയിരുന്നു. നേരത്തെ പലപ്രാവശ്യം ഇയാളെ ഡി അഡിക്ഷൻ സെന്ററുകളിൽ ചികിത്സിപ്പിച്ചിരുന്നു.

Leave A Comment