തിരുവനന്തപുരം: ദാദാ സാഹേബ് ഫാൽക്കെ അവാർഡ് സ്വന്തമാക്കിയ നടൻ മോഹൻലാലിന് ന് സർക്കാരിന്റെ ആദരം. ശനിയാഴ്ച, തിരുവനന്തപുരത്താണ് സ്വീകരണം. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. മോഹൻലാലിന്റെയും മുഖ്യമന്ത്രിയുടെയും സമയം നോക്കി ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നേരത്തെ അറിയിച്ചിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ നാളെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കും.
- September 28, 2025
- Imac Kochi

