മെഗാമാർട്ട് അവതരിപ്പിക്കുന്ന ബിഎംസി ശ്രാവണ മഹോത്സവം 2025-ന്റെ ഭാഗമായി നടന്നു വന്നിരുന്ന ,ബിഎംസി കെഎൻബിഎ കപ്പ് 2025 സീസൺ ടു നാടൻ പന്തുകളിയുടെ ഫൈനൽ മത്സരം സെപ്റ്റംബർ 26-ന് കെ എൻ ബി എ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു.ബിഎംസി കപ്പ് നാടൻ പന്തുകളി ഫൈനൽ മത്സരത്തിൽ സൽമാനിയ കിംഗ്സ്’ ടീം കിരീടം ചൂടി. ‘ ലെജൻഡ്സ് മത്സരത്തിൽ റിഫാ വാരിയേഴ്സ്’ ടീംവിജയം കൈവരിച്ചു. 26-ാം തീയതി നടന്ന ഫൈനൽ മത്സരത്തിന്റെ ഉദ്ഘാടനം ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് നിർവഹിച്ചു.

ശ്രാവണ മഹോത്സവം 2025 ജനറൽ കൺവീനർ ബിബിൻ വർഗീസ് സ്വാഗതം ആശംസിച്ച പരിപാടിയിൽ ശ്രാവണ മഹോത്സവം 2025 ചെയർമാൻ സുധീർ തിരുനിലത്ത് ,ചീഫ് കോഡിനേറ്റർ മണിക്കുട്ടൻ. സ്പോൺസർഷിപ്പ് ചെയർമാൻ ഇ.വി. രാജീവൻ, സൈദ് ഹനീഫ്, സിജു പുന്നവേലി, റസാഖ്, പ്രക്ഷോബ്, ഷറഫ്, ജേക്കബ്, തോമസ് ഫിലിപ്പ്,എന്നിവർ ആശംസകൾ നേർന്നും സംസാരിച്ചു.
നാടൻപന്തുകളി മത്സരത്തിൽ വിജയികളായിച്ചവർക്കുള്ള സമ്മാന വിതരണം സെപ്റ്റംബർ 27-ആം തീയതി ബഹ്‌റൈൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന കെ എൻ ബി എ ഓണം-പൊന്നോണം ആഘോഷ പരിപാടിൽ നടന്നു. ന്യൂ ഇന്ത്യൻ സ്കൂളിന്റെ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവഹിച്ച ഓണം പൊന്നോണം ആഘോഷ പരിപാടിയിൽ സുധീർ തിരുനലത്ത് സ്വാഗതം ആശംസിക്കുകയും, ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷത വഹിക്കുകയും ചെയ്തു

കെ എൻ ബി എ ചെയർമാൻ രഞ്ജിത്ത് കുരുവിള, ഇ.വി. രാജീവൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു . ബിബിൻ വർഗീസ് , മോനി ഓടിക്കണ്ടത്തിൽ, ഷറഫ്, സൈദ് ഹനീഫ്, അൻവർ നിലമ്പൂർ, കൺവീനർ ക്രിസ്റ്റി, കെഎൻബിഎ പ്രസിഡന്റ് ജിതിൻ കുട്ടപ്പൻ, രക്ഷാധികാരികളായ ഷോൺ പുന്നൂസ്, മോബി കുറിയാക്കോസ്, ബിഎംസി എക്സിക്യൂട്ടീവ് മാനേജർ ജെമി ജോൺ, മണിക്കുട്ടൻ, വി സി ഗോപാലൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ലെജൻഡ്സ് മത്സരത്തിലെ മികച്ച പന്ത് പിടുത്തക്കാരൻ: ബിബിൻ വർഗീസ്
* മികച്ച പന്ത് പൊക്കി വെട്ടുകാരൻ: അനീഷ് ശശാങ്കൻ
* മികച്ച പന്ത് കാലടിക്കാരൻ: ഷിനു
* മികച്ച പന്ത് കളിക്കാരൻ: ജോണി
* മികച്ച പന്ത് കൈവെട്ടുകാരൻ: ജോണി തോമസ്
* മെമ്മറബിൾ പെർഫോമൻസ്: ഷിനു എന്നിവർക്കും
കെഎൻബിഎ ബിഎംസി കപ്പ് സീസൺ 2 വിലെ
1. മികച്ച പന്ത് കൈവെട്ടുകാരൻ
സൂസമ്മ മെമ്മോറിയൽ ട്രോഫി
sp. by മാത്യൂസ് , ബിജോമോൻ
2. മികച്ച പന്ത് പിടുത്തക്കാരൻ
ഡേവിഡ് മെമ്മോറിയൽ ട്രോഫി
sp. by ഷിജോ തോമസ്,അനീഷിനും
3. മികച്ച പന്ത് കാലടികാരൻ
ഡേവിഡ് മെമ്മോറിയൽ ട്രോഫി സ്പോൺസേഡ് by ഷിജോ തോമസ് ബിജോമോനും
4. മികച്ച പന്ത് പൊക്കിവെട്ടുകാരൻ (Spnsrd by ബിജു കൂരോപ്പട )ബിജോ മോൻ
5. ടൂർണമെന്റിലെ മികച്ച പന്ത് കളിക്കാരൻ ( Spnsrd by ബിബിൻ വർഗീസ് )ബിജോമോൻ
* മെമ്മറബിൾ പെർഫോമൻസ്: റഫീഖ്എന്നിവർക്കും സമ്മാനിച്ചു. ഒന്നാം സ്ഥാനക്കാർക്ക് ഉള്ള ഡേവിഡ് മെമ്മോറിയൽ ട്രോഫി ഷിജോ തോമസും, രണ്ടാം സ്ഥാനക്കാർക്ക് ഉള്ള ട്രോഫി കെഎൻബിഎ യുമാണ് സ്പോൺസർ ചെയ്തത്.ഓണം പൊന്നോണം ആഘോഷ പരിപാടിയിൽ നടന്ന തരംഗ ഓർക്കസ്ട്രയുടെ ഗാനസന്ധ്യ , പ്രമുഖ സിനി താരം പൊള്ളാച്ചി മുത്തു ( റമിത്ത്), ദിൽജിഷ മഹി എന്നിവരുടെ പ്രകടനവും പരിപാടിക്ക് മാറ്റു കുട്ടി. KNBA കുട്ടികളുടെ മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ് എന്നിവയും , റിഥം മ്യൂസിക് ബാൻഡിലെ കുട്ടികൾ അവതരിച്ച ഫ്യൂഷൻ ഡാൻസ് , സുമേഷ്, അമ്പിളി എന്നിവർ അവതരിപ്പിച്ച കപ്പിൾ ഡാൻസ് എന്നിവയും ശ്രദ്ധേയമായിരുന്നു. രക്ഷാധികാരി മോബി കുരിയാക്കോസ് രേഖപ്പെടുത്തിയ പരിപാടിയിൽ രാജേഷ് പെരുങ്ങുഴി,സഞ്ജു എന്നിവർ അവതാരകരായി പങ്കെടുത്തു.

