പശ്ചിമേഷ്യയില്‍ സമാധാനത്തിനും സ്ഥിരതയ്ക്കും പ്രതിജ്ഞാബദ്ധമെന്ന് ബഹ്റൈനും ഇറ്റലിയും

  • Home-FINAL
  • Business & Strategy
  • പശ്ചിമേഷ്യയില്‍ സമാധാനത്തിനും സ്ഥിരതയ്ക്കും പ്രതിജ്ഞാബദ്ധമെന്ന് ബഹ്റൈനും ഇറ്റലിയും

പശ്ചിമേഷ്യയില്‍ സമാധാനത്തിനും സ്ഥിരതയ്ക്കും പ്രതിജ്ഞാബദ്ധമെന്ന് ബഹ്റൈനും ഇറ്റലിയും


ബഹ്റൈനും ഇറ്റലിക്കുമിടയിൽ നിലനില്‍ക്കുന്ന സഹകരണം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും ഇറ്റലിയും ബഹ്റൈനും പ്രതിജ്ഞാബദ്ധരാണെന്ന് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.ഇറ്റാലിയന്‍ സന്ദര്‍ശനത്തിന് എത്തിയ ബഹ്റൈന്‍ കിരീടാവകാശിയെ മെലോണി സ്വാഗതം ചെയ്തു. ഒരു ബില്യണ്‍ യൂറോയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് പങ്കാളിത്തത്തോടെ, സാമ്ബത്തിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന നിക്ഷേപ, സഹകരണ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഇരുവരും ഒപ്പുവെച്ചു.

Leave A Comment