പ്രശസ്ത നടൻ എം.ആർ. ഗോപകുമാർ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ‘അച്ഛൻമാഷ്’ തിയേറ്റർ റിലീസിനൊരുങ്ങുന്നു.

  • Home-FINAL
  • Business & Strategy
  • പ്രശസ്ത നടൻ എം.ആർ. ഗോപകുമാർ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ‘അച്ഛൻമാഷ്’ തിയേറ്റർ റിലീസിനൊരുങ്ങുന്നു.

പ്രശസ്ത നടൻ എം.ആർ. ഗോപകുമാർ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ‘അച്ഛൻമാഷ്’ തിയേറ്റർ റിലീസിനൊരുങ്ങുന്നു.


എടത്തോടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്–ന്റെ ബാനറിൽ പുറത്തിറങ്ങിയ, 3D–AI പ്രത്യേകതകളുള്ള ‘Stars in the Darkness’ ന്റെ റീ-റിലീസും അതേ ദിവസം Epix Cinema, Dana Mall-ൽ നടക്കും.

Satyajit Ray Icon Award, BIAFF Golden Award, Tagore Promising Voice of India അടക്കം 15-ഓളം ദേശീയ, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ നിന്ന് ‘Stars in the Darkness’ അമ്പതിലേറെ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

‘Stars in the Darkness’ ന്റെ കഥ, തിരക്കഥ, സംവിധാനം നിർവ്വഹിച്ച ലിനി സ്റ്റാൻലിയാണ് ‘അച്ഛൻമാഷ്’ ന്റെ കഥയും സംവിധാനവും കൈകാര്യം ചെയ്തിരിക്കുന്നത്. നിരവധി ആൽബങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ലിനി സ്റ്റാൻലി കലാ-കായിക രംഗങ്ങളിലും കഴിവുതെളിയിച്ചിട്ടുണ്ട്.

LINSA Film – Convex Media സഹകരണത്തോടെ പ്രദർശനത്തിനൊരുങ്ങുന്ന സിനിമകളുടെ ഉദ്ഘാടനച്ചടങ്ങിൽ, മലയാളത്തിലെ പ്രശസ്ത സംവിധായകൻ തുളസിദാസ് മുഖ്യാതിഥിയായി എത്തും. ചടങ്ങിന്റെ വേളയിൽ ലിനി സ്റ്റാൻലിയുടെ തിരക്കഥയിൽ തുളസിദാസ് സംവിധാനം ചെയ്യുന്ന പുതിയ ഫീച്ചർ ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കും. ഈ വലിയ സിനിമയ്ക്കായുള്ള ഓഡിഷൻ സംവിധായകൻ തുളസിദാസ് നേരിട്ട് നടത്തുമെന്ന് എക്സ്കോം കമ്മിറ്റി അറിയിച്ചു.ചലച്ചിത്രങ്ങളുടെ പ്രൊഡക്ഷൻ കണ്ട്രോളർമാരായി സ്റ്റാൻലി തോമസ്, വിനോദ് അറ്റിങ്ങൽ എന്നിവർ പ്രവർത്തിക്കുന്നു. സിനിമാറ്റോഗ്രാഫർ ജേക്കബ് ക്രിയേറ്റീവ് ബീസ് ആണ്.

എക്സ്കോം കമ്മിറ്റി മീറ്റിംഗിൽ ഫിലിമിന്റെ സംവിധായിക ലിനി സ്റ്റാൻലി, . സന്തോഷ് കെ. നായർ, ഹരീഷ് നായർ, ഷിനോയ് പുളിക്കൽ, റോയ് ഫ്രാൻസിസ് ദാസ്, വിനു ക്രിസ്റ്റി, പ്രിറ്റി റോയ്, ഡോ. അരുണ്‍, ഷാജി പൊഴിയൂർ, തോമസ് ഫിലിപ്പ്, സജി ലൂയിസ്, സിജി ഫിലിപ്പ്, സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി പ്രമുഖർ ഒത്തുചേർന്ന് പ്രദർശനവും അനുബന്ധ പരിപാടികളും സംബന്ധിച്ച രൂപരേഖ തയ്യാറാക്കി. കൂടുതൽ വിവരങ്ങൾ വരുന്ന ദിവസങ്ങളിൽ മാധ്യമങ്ങളിൽ ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave A Comment