ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിലെ ദുരൂഹത; അന്വേഷണം ബെംഗളുരുവിലേക്ക് ദേവസ്വം വിജിലൻസ്

  • Home-FINAL
  • Kerala
  • ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിലെ ദുരൂഹത; അന്വേഷണം ബെംഗളുരുവിലേക്ക് ദേവസ്വം വിജിലൻസ്

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിലെ ദുരൂഹത; അന്വേഷണം ബെംഗളുരുവിലേക്ക് ദേവസ്വം വിജിലൻസ്


തിരുവനന്തപുരം: ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് വിവാദം മുറുകുമ്പോൾ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിലെ ദുരൂഹത അന്വേഷിക്കാൻ ദേവസ്വം വിജിലൻസ്. ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി വ്യാപകമായി പണപ്പിരിവ് നടത്തി എന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ബെംഗളൂരുവിലും മറ്റു ചില സംസ്ഥാനങ്ങളിലും പണപ്പിരിവ് ഇതിനായി നടത്തിയെന്നാണ് ദേവസ്വം വിജിലൻസ് പറയുന്നത്. സ്വർണം പൂശുന്നതിനും അന്നദാനത്തിനുമായി പിരിവ് നടത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ശബരിമലയിലെ സ്വർണപ്പാളി ഇത്തരത്തിൽ പിരിവിനായി ഉപയോഗിച്ചെന്നും സംശയമുണ്ട്.

ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തും രംഗത്തെത്തി. ഉണ്ണികൃഷ്ണൻ പോറ്റി ആരാണെന്ന് ദേവസ്വം ബോർഡിന് ധാരണയില്ല. അദ്ദേഹം തന്നെ ചർച്ചകൾക്ക് തുടക്കം കുറിച്ചതിൽ സന്തോഷമുണ്ട്. ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചു. എന്നാൽ, ആ കുഴിയിൽ അദ്ദേഹം തന്നെ വീണു. 2019ൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ സ്വർണ്ണപ്പാളി കൊടുത്തുവിടാൻ പാടില്ലായിരുന്നെന്നും പ്രശാന്ത് പറഞ്ഞു. വിഷയത്തിൽ സമഗ്ര അന്വേഷണം കോടതിയിൽ ആവശ്യപ്പെടുമെന്നും പ്രശാന്ത് പറഞ്ഞു.

Leave A Comment