ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഒക്ടോബർ 16 നു നടക്കുന്ന ബഹ്‌റൈൻ സന്ദർശനം വിജയകരമാക്കുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനായോഗം 2025 ഒക്ടോബർ 6 നു ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുന്നു. ബഹ്‌റൈനിലെ വിവിധ സംഘടനകൾ, ലോക കേരള സഭാങ്ങങ്ങൾ, മലയാളം മിഷൻ ചാപ്റ്ററുകൾ, വ്യവസായ പ്രമുഖർ, പൊതുജനങ്ങൾ തുടങ്ങി എല്ലാ മലയാളികളുടെയും നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിക്കുക.ഒക്ടോബർ 6 നു നടക്കുന്ന ആലോചനാ യോഗത്തിൽ താങ്കളും, താങ്കളുടെ സംഘടനാ പ്രതിനിധികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സസ്നേഹം,
പി വി രാധാകൃഷ്ണ പിള്ള,
പ്രസിഡന്റ്, ബഹ്‌റൈൻ കേരളീയ സമാജം,
LKS അംഗം,ചെയർമാൻ, മലയാളം മിഷൻ, ബഹ്‌റൈൻ ചാപ്റ്റർ,
ഇൻ – ചാർജ്, നോർക്ക ബഹ്‌റൈൻ ഹെല്പ് ഡസ്ക്

