തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്ക് നെടുമ്പാശ്ശേി വിമാനത്താവളത്തിൽ മദ്യപിച്ചെത്തിയ പൊലീസുകാരനെതിരെ നടപടി. കെ.എ.പി അസിസ്റ്റന്റ് കമാൻഡന്റ് സുരേഷിനെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. വിമാനത്താവളത്തിലെ സുരക്ഷയ്ക്കായിരുന്നു സുരേഷിനെ നിയോഗിച്ചത്. കഴിഞ്ഞ ആഗസ്റ്റിൽ അമിത് ഷാ കേരള സന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനതല നേതൃയോഗത്തിൽ പങ്കെടുക്കാനായിരുന്നു അമിത് ഷാ എത്തിയത്. അസ്വാഭാവികത തോന്നിയ മറ്റു ഉദ്യോഗസ്ഥർ സുരേഷിനെ ചുമതലയിൽ നിന്നും മാറ്റി മെഡിക്കൽ പരിശോധന നടത്തുകയായിരുന്നു.
- October 5, 2025
- Imac Kochi

