വൈദ്യശാസ്ത്ര നൊബേൽ 3 പേർക്ക്; പുരസ്‌കാരം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന്

  • Home-FINAL
  • International
  • വൈദ്യശാസ്ത്ര നൊബേൽ 3 പേർക്ക്; പുരസ്‌കാരം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന്

വൈദ്യശാസ്ത്ര നൊബേൽ 3 പേർക്ക്; പുരസ്‌കാരം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന്


സ്റ്റോക്കോം: മേരി ഇ. ബ്രോങ്കോവ്, ഫ്രെഡ് റാംസ്‌ഡെൽ, ഷിമോൺ സഗാഗുച്ചി എന്നിവർക്ക്‌ 2025ലെ വൈദ്യശാസ്ത്ര നൊബേൽ.
ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിൽ നിന്ന് രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറൽ ഇമ്യൂൺ ടോളറൻസ് (peripheral immune tolerance) സംബന്ധിച്ച കണ്ടെത്തലുകൾക്കാണ് പുരസ്‌കാരം. നമ്മുടെ ശരീരത്തെ ആക്രമിക്കുന്നതിൽനിന്ന് പ്രതിരോധ കോശങ്ങളായ പ്രതിരോധ സംവിധാനത്തിന്റെ സെക്യൂരിറ്റി ഗാർഡുകൾ എന്ന് വിളിക്കാവുന്ന റെഗുലേറ്ററി ടി സെല്ലുകളെ തിരിച്ചറിഞ്ഞതാണ് പഠനത്തിന് വഴിത്തിരിവായത്. പ്രതിരോധ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു, എന്തുകൊണ്ടാണു ഗുരുതരമായ ഓട്ടോഇമ്യൂൺ രോഗങ്ങൾ വരാത്തത് എന്നതിനെക്കുറിച്ചുള്ള മനുഷ്യ ധാരണയ്ക്ക് ഇവരുടെ കണ്ടെത്തലുകൾ നിർണായകമായതായി നൊബേൽ കമ്മിറ്റി ചെയർമാൻ ഓലെ കേംപെ പറഞ്ഞു.

Leave A Comment