റെക്കാർഡിൽ തൊട്ട് സ്വർണവില; ഇന്ന് ഒരു പവൻ വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണം

  • Home-FINAL
  • Kerala
  • റെക്കാർഡിൽ തൊട്ട് സ്വർണവില; ഇന്ന് ഒരു പവൻ വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണം

റെക്കാർഡിൽ തൊട്ട് സ്വർണവില; ഇന്ന് ഒരു പവൻ വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണം


തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കാഡിൽ തൊട്ട് സ്വർണവില. പവന് 920 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 89,480 രൂപയാണ്. ആദ്യമായാണ് സ്വർണവില 89,000 കടക്കുന്നത്. ഗ്രാമിന് 115 രൂപ വർദ്ധിച്ച് 11,185 രൂപയിലെത്തി. രണ്ട് ദിവസം കൊണ്ട് 1920 രൂപയാണ് കൂടിയത്. ഇന്നലെ മാത്രം ആയിരം രൂപയാണ് കൂടിയത്.
10 ശതമാനം പണിക്കൂലിയിലാണെങ്കിൽ ഒരു പവന്റെ ആഭരണത്തിന് 1.01 ലക്ഷം രൂപ നൽകണം. ദീപാവലിയോടെ രാജ്യാന്തര വില ഔൺസിന് നാലായിരം ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീപാവലിക്ക് മുമ്പ് കേരളത്തിൽ ഗ്രാമിന്റെ വില 12,000 രൂപ കടന്നേക്കും.

Leave A Comment