ജിസിസി ഇസ്ലാമിക കാര്യ മന്ത്രിമാരുടെ 11-ാമത് യോഗത്തില്‍ ബഹ്‌റൈൻ നീതികാര്യ മന്ത്രി പങ്കെടുത്തു. കുവൈത്ത് ആതിഥേയത്വം വഹിച്ച ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ ഇസ്ലാമിക കാര്യങ്ങളുടെയും എൻഡോവ്‌മെന്റുകളുടെയും ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരുടെ 11-ാമത് മന്ത്രിതല യോഗത്തില്‍ ബഹ്‌റൈൻ നീതി, ഇസ്ലാമിക് കാര്യ, എൻഡോവ്‌മെന്റ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അല്‍ മാവ്ദ പങ്കെടുത്തത്. മേഖലകളില്‍ സംയുക്ത സ്ഥാപന പ്രവർത്തനങ്ങള്‍ വികസിപ്പിക്കുക, മിതത്വവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്ന പരിപാടികളെ പിന്തുണയ്ക്കുക, ഇസ്ലാമിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നിവ യോഗത്തില്‍ ചർച്ച ചെയ്തു.

