കൊച്ചി കുണ്ടന്നൂരിൽ തോക്കുചൂണ്ടി കവർച്ച, തട്ടിയെടുത്തത് 80 ലക്ഷം രൂപ; മുഖംമൂടി ധരിച്ച് ആയുധനങ്ങളുമായി ഒരു സംഘം

  • Home-FINAL
  • Kerala
  • കൊച്ചി കുണ്ടന്നൂരിൽ തോക്കുചൂണ്ടി കവർച്ച, തട്ടിയെടുത്തത് 80 ലക്ഷം രൂപ; മുഖംമൂടി ധരിച്ച് ആയുധനങ്ങളുമായി ഒരു സംഘം

കൊച്ചി കുണ്ടന്നൂരിൽ തോക്കുചൂണ്ടി കവർച്ച, തട്ടിയെടുത്തത് 80 ലക്ഷം രൂപ; മുഖംമൂടി ധരിച്ച് ആയുധനങ്ങളുമായി ഒരു സംഘം


കൊച്ചി നഗരത്തിൽ പട്ടാപ്പകൽ തോക്കു ചൂണ്ടി 80 ലക്ഷം രൂപ തട്ടിയെടുത്തു. സിനിമാദൃശ്യങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു മോഷണം. കൃത്യമായ ആസൂത്രണത്തിനൊടുവിൽ നടന്ന കവർച്ചയാണെന്നാണ് അനുമാനം. കുണ്ടന്നൂരിൽ അരൂർ ബൈപ്പാസിനോടു ചേർന്നുള്ള സ്റ്റീൽ മൊത്തവിതരണ കേന്ദ്രത്തിൽ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. രണ്ടു പേർ ബൈക്കിലെത്തുകയും ഇവർ സ്ഥാപനത്തിലെത്തി നിരീക്ഷണം നടത്തി തിരിച്ചു പോകുകയും ചെയ്തു. പിന്നാലെ അഞ്ചു പേർ കാറിൽ എത്തി സ്ഥാപനത്തിന്റെ ഒരു ഭാഗത്ത് നിർത്തിയ ശേഷം അകത്തുള്ള ഓഫീസിലേക്ക് കടക്കുന്നു. മേശപ്പുറത്ത് വച്ച് പണം എണ്ണുന്നതിനിടയിലാണ് ആയുധങ്ങളുമായി എത്തിയ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി പണമെടുത്ത് രക്ഷപ്പെട്ടത്. ഇവരെല്ലാം മുഖംമൂടി ധരിച്ചിരുന്നു. വടുതല സ്വദേശിയായ സജി എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണിപ്പോൾ.

Leave A Comment