നടൻ പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച് പൃഥ്വിരാജ് ഫാൻസ് ബഹ്റൈൻ യൂണിറ്റും കിംസ് ഹെൽത് മെഡികൽ സെന്റർ മുഹറഖും ചേർന്ന് പ്രവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഈ കാലഘട്ടത്തിൽ പ്രവാസികൾക്ക് ആരോഗ്യപരിപാലനം ഒരു വെല്ലുവിളിയാണ്. ജീവിതശൈലീ രോഗങ്ങൾ തിരിച്ചറിയുന്നതിനും ആവശ്യമായ ചികിത്സ തേടുന്നതിനും പലപ്പോഴും അവർക്ക് കഴിയാറില്ല. ഈ സാഹചര്യത്തിൽ, കൃത്യ സമയത്തുള്ള രോഗനിർണ്ണയത്തിനും ഡോക്ടർ സേവനങ്ങൾക്കും സൗകര്യമൊരുക്കുക എന്നതാണ് ഈ ക്യാമ്പിന്റെ ലക്ഷ്യം.ഈ സേവനം പൂർണ്ണമായും സൗജന്യമായിരിക്കും.
ക്യാമ്പ് വിശദാംശങ്ങൾ
• തിയതി: ഒക്ടോബർ 17
• സമയം: രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ
• സ്ഥലം: കിംസ് ഹെൽത് മെഡികൽ സെന്റർ മുഹറഖ്, ബഹ്റൈൻ
ബഹ്റൈനിലെ എല്ലാ പ്രവാസികളെയും ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്താനും മുഹറഖ് കിംസ് ഹെൽത് മെഡികൽ സെന്ററിൽ എത്തിച്ചേരാനും ഞങ്ങൾ സഹർഷം സ്വാഗതം ചെയ്യുന്നു.
പരിപാടിയിൽ പങ്കെടുക്കുന്നതിനും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും ആയി താഴെക്കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
* Steffy: 3339 9190
* Niyaz: 3442 6700
* Vyshak: 3411 5495

