ബഹ്റൈനിൽ ഇന്നും നാളെയും രാത്രി വൈകിയും പുലർച്ചെയും നേരിയ മൂടൽമഞ്ഞും , തണുത്ത കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥ ഡയറക്ടറേറ്റ് അറിയിച്ചു.മൂടൽമഞ്ഞ് കാരണം ദൃശ്യപരത കുറയാൻ സാധ്യതയേറുന്നതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണം എന്നും ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ദൃശ്യപരത കുറയാൻ സാധ്യതയുള്ള പുലർച്ചെ സമയങ്ങളിൽ വാഹനം ഓടിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക കാലാവസ്ഥ അറിയിപ്പുകളും ഉപദേശങ്ങളും പാലിക്കണമെന്നും കാലാവസ്ഥ ഡയറക്ടറേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്.ഒക്ടോബർ 11 ശനിയാഴ്ച മുതൽ കാറ്റ് വടക്ക് പടിഞ്ഞാറൻ ദിശകളിലേക്ക് മാറുന്നതിനാൽ കാലാവസ്ഥ മെച്ചപ്പെടുമെന്നും അറിയിപ്പിൽ പറയുന്നു.ഈ മാറ്റം ശരത് കാലത്തിൻറെയും തണുത്ത കാലാവസ്ഥയുടെയും തുടക്കമാണെന്നും കാലാവസ്ഥാവകുപ്പ് പറയുന്നു.

