തിരുവനന്തപുരം: രോഗിയായ ഭാര്യയുടെ കഠിന വേദനയും ചികിത്സയ്ക്കുള്ള സാമ്പത്തിക പരിമിതിയുമാണ്
പട്ടം എസ്യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ജയന്തിയെ (62) കൊന്നശേഷമുള്ള ഭർത്താവ് ഭാസുരാംഗന്റെ (72) ആത്മഹത്യയ്ക്ക് കാരണമെന്ന് സൂചന. ഇവരുടെ മരണവാർത്ത കരകുളത്തെ നാട്ടുകാർക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന കുടുംബമാണ് ഇവരുടേതെന്ന് നാട്ടുകാർ പറയുന്നു. കരകുളം ഹൈസ്കൂൾ ജംക്ഷനിലെ അനുഗ്രഹയെന്ന വീട്ടിൽ മകൾ രചനയ്ക്കൊപ്പമാണ് ജയന്തിയും ഭാസുരാംഗനും താമസിച്ചിരുന്നത്.
ഒരു വർഷത്തോളമായി ചികിത്സയിലായിരുന്ന ജയന്തിയ്ക്ക് ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് വേണ്ടി വന്നിരുന്നു. ഇതിനിടയിൽ കൈയിൽ അണുബാധയെ തുടർന്ന് സർജറി വേണ്ടി വന്നു. ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് ചെയ്തിരുന്നു. അതിനിടെ കൈയിൽ ട്യൂബിട്ടതിൽ അണുബാധ ഉണ്ടായതുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയയും വേണ്ടിവന്നു. ഒക്ടോബർ 1ന് ആശുപത്രിയിൽ അഡ്മിറ്റായി അഞ്ചാം തീയതിയായിരുന്നു ശസ്ത്രക്രിയ. രണ്ടു ശസ്ത്രക്രിയകൾ കൂടി വേണ്ടിവരുമെന്ന് അറിയിച്ചിരുന്നു. ആശാരിപ്പണികൾ ചെയ്തിരുന്ന ഭാസുരാംഗൻ ഇപ്പോൾ ജോലികൾക്കൊന്നും പോകുന്നില്ല. ഇതിനിടെ പക്ഷാഘാതവും ഉണ്ടായി. ഇതോടെ മാനസികമായി തകർന്ന നിലയിലായിരുന്നു.

