ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു, പറഞ്ഞത് ദേഹാസ്വാസ്ഥ്യമെന്ന്, ഭർത്താവ് പിടിയിൽ

  • Home-FINAL
  • Kerala
  • ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു, പറഞ്ഞത് ദേഹാസ്വാസ്ഥ്യമെന്ന്, ഭർത്താവ് പിടിയിൽ

ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു, പറഞ്ഞത് ദേഹാസ്വാസ്ഥ്യമെന്ന്, ഭർത്താവ് പിടിയിൽ


പാലക്കാട്: യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, ദേഹാസ്വാസ്ഥ്യം മൂലമാണ് മരണമെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കാട്ടുകുളം സ്രാമ്പിക്കൽ വീട്ടിൽ വൈഷ്ണവിയെയാണ് (26) ഭർത്താവ് ദീക്ഷിത്ത് (26) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
വൈഷ്ണവിക്ക് അസ്വസ്ഥതയുണ്ടെന്ന് പെരിന്തൽമണ്ണ ആനമങ്ങാടുള്ള വൈഷ്ണവിയുടെ പിതാവിനെ ദീക്ഷിത് വ്യാഴാഴ്ച വിളിച്ചറിയിച്ചിരുന്നു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന വിവരം ലഭിച്ചത്. തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഒന്നരവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെയും ശാന്തയുടെയും മകളാണ് വൈഷ്ണവി.

Leave A Comment