കോഴിക്കോട്: ഷാഫി പറമ്പിൽ എം.പിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളിൽ പൊട്ടലുണ്ടെന്ന് ബേബി മെമ്മോറിയൽ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ. ഷാഫിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിശ്രമം ആവശ്യമാണെന്നും ബുള്ളറ്റിനിൽ പറയുന്നു. പേരാമ്പ്രയിൽ നടന്ന കോൺഗ്രസ്-പൊലീസ് സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ പൊലീസ് മർദനത്തിൽ ലോക്സഭാ സ്പീക്കർക്ക് കോൺഗ്രസ് പരാതി നൽകി. പൊലീസ് അക്രമത്തിൽ അടിയന്തര നടപടി വേണമെന്നാണ് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. പൊലീസ് മർദന പരാതി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യം. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ഇന്നലെ വൈകുന്നേരം പേരാമ്പ്രയിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്.

